IndiaNEWS

11 പൊതുമേഖലാ ബാങ്കുകളിലായി 4045 ഒഴിവുകൾ; പൊതുപരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിൽ 4045 ഒഴിവുകളിലേക്ക്  നിയമനത്തിനായുള്ള പൊതുപരീക്ഷയ്ക്ക് ഇന്ത്യൻ ബാങ്കിങ് പേഴ്സണല്‍ സെലക്ഷൻ(ഐബിപിഎസ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ ബാങ്ക്, സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യുകോ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലാണ് അവസരം. കേരളത്തില്‍ 52 ഒഴിവുണ്ട്. ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായം: 20 – -28. ഓണ്‍ലൈനായി നടത്തുന്ന പ്രിലിമിനറി, മെയിൻ പരീക്ഷകള്‍ വഴിയാണ് തെരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷ ആഗസ്ത്/ സെപ്തംബറിലും മെയിൻ ഒക്ടോബറിലും നടത്തും. പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രവമുണ്ടാവും.

അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21. വിശദവിവരങ്ങള്‍ക്ക് www.ibps.in കാണുക.

Back to top button
error: