IndiaNEWS

വിഷക്കൂണ്‍ കഴിച്ച്‌ മൂന്നു പേര്‍ മരിച്ചു

ഷില്ലോങ്: വിഷക്കൂണ്‍ കഴിച്ച്‌ മൂന്നു പേര്‍ മരിച്ചു.മേഘാലയയിലെ ‍ഇന്സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ബയോ റിസോഴ്‌സിലെ ജീവനക്കാരാണ് മരിച്ചത്.
ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് മരിച്ചത്.ഇവരുടെ മുറികളിൽ നിന്നും പാചകം ചെയ്തു കഴിച്ച കൂണിന്റെ ബാക്കി ലഭിച്ചിരുന്നു.
വിഷക്കൂണാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതിനു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: