കൊല്‍ക്കത്ത: വ്യാപക ക്രമക്കേടും അക്രമവും അരങ്ങേറിയ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇന്ന് റീ പോളിങ്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് 19 ജില്ലകളിലായി 697 ബൂത്തുകളിലായാണ് വോട്ടെടുപ്പ്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് പതിവു പോലെ അഞ്ചു വരെ തുടരും. അക്രമ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷാ വലയത്തിലാകും തെരഞ്ഞെടുപ്പ്. പോലീസുകാര്‍ക്കൊപ്പം കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ അക്രമമാണ് അരങ്ങേറിയത്. കൂടാതെ വോട്ട് കൃത്രിമവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന വ്യാപകമായി നടന്ന ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൂത്തുകള്‍ കയ്യേറിയ അക്രമികള്‍ ബാലറ്റ് പേപ്പറുകള്‍ തീയിട്ടു നശിപ്പിക്കുകയും ബാലറ്റ് പെട്ടികള്‍ എടുത്തോടുകയും ചെയ്തു. അക്രമത്തില്‍ പ്രധാന പാര്‍ട്ടികളെല്ലാം പങ്കാളികളാണ്. അക്രമങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാ മജിസ്‌ട്രേറ്റുമാരോട് ആവശ്യപ്പെട്ടു.
മൂര്‍ഷിദാബാദില്‍ 175 ബൂത്തുകളിലാണ് റീപോളിങ് നടത്തും. മാല്‍ഡയില്‍ 112 ബൂത്തുകളിലും നാദിയയിയില്‍ 89 ബൂത്തുകളിലും റീപോളിങ് നടത്തും. നോര്‍ത്ത് പര്‍ഗാനയില്‍ 45 ബൂത്തുകളിലും സൗത്ത് പര്‍ഗാനയില്‍ 36 ബൂത്തുകളിലും റീ പോളിങ് നടത്തും.
ഇന്നലെ നടന്ന 61,000 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. കേന്ദ്ര, സംസ്ഥാന സേനകളുടെ 1.35 ലക്ഷം അംഗങ്ങള്‍ തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും വിവിധ ജില്ലകളില്‍ അക്രമികള്‍ അഴിഞ്ഞാടുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, കോണ്‍ഗ്രസ്, സിപിഎം, ഐഎസ്എഫ് പ്രവര്‍ത്തകര്‍ അക്രമങ്ങളില്‍ കൊല്ലപ്പെട്ടു.
അതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പു ദിവസമുണ്ടായ സംഘര്‍ഷം 15 പേരുടെ ജീവനെടുത്തതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി അതിര്‍ത്തി രക്ഷാസോ (ബി.എസ്.എഫ്). പ്രശ്നബാധിത ബൂത്തുകളുടെ വിവരം തേടിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായില്ലെന്ന് ബി.എസ്.എഫ്. ഡി.ഐ.ജി: എസ്.എസ് ഗുലേരിയ.
കൊല്ലപ്പെട്ടവരില്‍ ഏറെയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ബിജെപി, കോണ്‍ഗ്രസ്, സി.പി.എം, ഐ.എസ്.എഫ് എന്നീ പാര്‍ട്ടികളിലെ ഏതാനുംപേരും കൊല്ലപ്പെട്ടു. കേന്ദ്ര സുരക്ഷാ സേനയുടെ പരാജയമാണ് ഇത്രെേയറ മരണത്തിനു വഴിവച്ചതെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ ആരോപണം പൊളിച്ചടുക്കുന്നതാണ് ബി.എസ്.എഫിന്റെ വെളിപ്പെടുത്തല്‍.
പ്രശ്നബാധിത ബൂത്തുകളുടെ കൃത്യമായ വിവരം തേടി ബി.എസ്.എഫ്. പലവട്ടം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു. ജൂണ്‍ ഏഴിന് ചില വിവരങ്ങള്‍ തന്നതൊഴിച്ചാല്‍ കൃത്യമായ വിവരം അവര്‍ നല്‍കിയില്ല. ഒടുവില്‍ ചടങ്ങിനെന്ന പോലെ പ്രശ്നബാധിത ബൂത്തുകളുടെ എണ്ണം മാത്രം കൈമാറി. എന്നാല്‍, അത്തരം ബൂത്തുകളുടെ ലൊക്കേഷനോ മറ്റ് വിവരങ്ങളോ പങ്കുവച്ചില്ലെന്നും ബി.എസ്.എഫ്. ഡി.ഐ.ജി തുറന്നടിച്ചു.