കേരളത്തിൽ നിന്നും പല സാധനങ്ങളും ഡല്‍ഹിയില്‍ പോകുമ്ബോള്‍ ഇന്ദിരാ ഗാന്ധിക്ക് കൊടുത്തിരുന്നു.എന്തൊക്കെ വേണമെന്ന് ലിസ്റ്റ് തരും.അതില്‍ പല മീൻ വിഭവങ്ങളും ഉണ്ടായിരുന്നു.തുടര്‍ന്ന് വന്ന പ്രധാനമന്ത്രിമാരുടെ കാലത്തും സാധനങ്ങള്‍ കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ സോണിയ ഗാന്ധിക്ക് തിരുത കൊടുത്തു വിട്ടിട്ടില്ല.അവര്‍ തിരുത കഴിക്കുന്ന ആളല്ലെന്നും തോമസ് പറഞ്ഞു.
ഞാൻ ജനിച്ചു വളര്‍ന്ന കമ്മ്യൂണിറ്റി കൊമേര്‍ഷ്യല്‍ അല്ല. ഞങ്ങള്‍ മീൻ പിടിക്കാൻ പോകുമ്ബോള്‍ കുറച്ച് കൂടുതല്‍ കിട്ടിയാല്‍ അത് അടുത്തുള്ളവര്‍ക്ക് കൊടുക്കും. ഡല്‍ഹിയില്‍ താമസിക്കുമ്ബോഴും വീട്ടില്‍ വലിയ തോതില്‍ കൃഷിയുണ്ടായിരുന്നു. ഓണമാകുമ്ബോള്‍ അവിടെ എല്ലാവർക്കും അതില്‍ ഒരു വീതം കൊടുക്കാറുണ്ട്. പക്ഷേ തിരുത വിളി വേദനിപ്പിച്ചു. സുഹൃത്തുക്കള്‍ തന്നെയാണ് തെരഞ്ഞെടുപ്പ് സമയത്ത് ഇത് പ്രചാരണ വിഷയമാക്കി എടുത്തത്.
ഇത് കണ്ടും കേട്ടുമാകണം മക്കൾക്കും കൊച്ചുമക്കള്‍ക്കും ഒന്നും രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല.എന്റെ മൂത്ത മകൻ ബാങ്കിങ് മേഖലയിലാണ്. ദുബായിയില്‍ ആണ് താമസം.രണ്ടാമത്തെ മകള്‍ എന്റെ ഭാര്യ തുടങ്ങി വെച്ച ബിസിനസ് നടത്തുകയാണ്. മൂന്നാമത്തെ മകൻ ഒരു ഡോക്ടറാണ്. അവര്‍ക്ക് ഇതിനൊന്നും സമയമില്ല.
കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായാണ് നിലവിൽ നിയമിച്ചിട്ടുള്ളത്.നേരത്തെ എ. സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്.