KeralaNEWS

കൊച്ചിയിൽ വീണ്ടും കൊലപാതകം; ഭിക്ഷാടകര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 71കാരന്‍ കൊല്ലപ്പെട്ടു

കൊച്ചി: ഭിക്ഷാടകര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 71കാരന്‍ കൊല്ലപ്പെട്ടു. തമിഴ്നാട് സ്വദേശി സാബുവാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചി സ്വദേശി റോബിൻ പിടിയിലായി. രാവിലെ ആറരയോടെ ജോസ് ജംഗ്ഷന് സമീപമാണ് സംഭവം.
ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇവര്‍ തമ്മില്‍ കഴിഞ്ഞ ദിവസവും വഴക്കിട്ടിരുന്നു. രാവിലെ കണ്ടുമുട്ടിയപ്പോള്‍ പരസ്പരം പ്രകോപിതരായി ഏറ്റുമുട്ടുകയായിരുന്നു.തുടർന്ന് കൈയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് റോബിൻ സാബുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: