IndiaNEWS

വീണ്ടും ദലിത് യുവാവിനെ കൊണ്ട് ചെരുപ്പ് നക്കിപ്പിച്ചു; ഉത്തർപ്രദേശിൽ ലൈൻമാൻ അറസ്റ്റിൽ

ലക്നൗ:ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ മര്‍ദിച്ച്‌ അവശനാക്കി ചെരിപ്പ് നക്കിച്ച സംഭവത്തില്‍ ലൈന്‍മാന്‍ അറസ്റ്റില്‍.
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
വൈദ്യുത വയറിംഗ് തകരാറിലായത് പരിശോധിച്ചതില്‍ പ്രകോപിതനായതിനെ തുടര്‍ന്നാണ് കരാര്‍ ജോലിക്കാരനായ ലൈന്‍മാന്‍ തേജ്ബലി സിംഗ് പട്ടേല്‍ രാജേന്ദ്ര ചമർ എന്ന ദലിത് യുവാവിനെ മര്‍ദിച്ച്‌ അവശനാക്കി ചെരിപ്പ് നക്കിച്ചത്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലും സമാനമായ സംഭവം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: