KeralaNEWS

കണ്ണൂരില്‍ കവുങ്ങ് വീണ് മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥി മരിച്ചു

കണ്ണൂർ:കവുങ്ങ് വീണ് മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥി മരിച്ചു.ആലക്കാട് ഊരടിയിലെ ചപ്പന്റെകത്ത് ജുബൈരിയ – നാസര്‍ ദമ്ബതികളുടെ മകൻ ജുബൈര്‍ (9) ആണ് മരിച്ചത്.

വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കവുങ്ങ് കടപുഴകി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജുബൈറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം ഗവണ്‍മെൻറ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Back to top button
error: