CrimeNEWS

ഗുരുവായൂർ ക്ഷേത്രത്തിലെ പാർക്കിങ് ഗ്രൗണ്ടിൽ മോഷണം; ബസിൽനിന്ന് ദർശനത്തിനെത്തിയവരുടെ ആറു മൊബൈൽ ഫോണുകളും പണവും ബാഗുകളും കവർന്നു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ കിഴക്കേ നടയിലെ പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസിൽനിന്ന് യാത്രക്കാരുടെ ആറു മൊബൈൽ ഫോണുകളും പണവും ബാഗുകളും കവർന്നു. സേലത്തുനിന്ന് ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയവരുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്.

പുലർച്ചെ അഞ്ചരയോടെയാണ് 45 പേരുമായി ബസ് ഗുരുവായൂരിൽ എത്തിയത്. കുട്ടികളടക്കമുള്ള സംഘം രാവിലെ ഏഴരയോടെ ക്ഷേത്രത്തിലേക്ക് പോയി. ബസ് ജീവനക്കാർ ബസിനകത്ത് ഉറങ്ങുകയായിരുന്നു. ക്ഷേത്രദർശനം കഴിഞ്ഞവർ ഒമ്പതോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

Signature-ad

ബാഗുകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. നഷ്ടപ്പെട്ട പണം എത്രയാണെന്ന് കണക്കാക്കിയിട്ടില്ല. കുട്ടികളുടെ സാധനങ്ങൾ സൂക്ഷിച്ചിരുന്ന മൂന്ന് ബാഗുകളാണ് നഷ്ടപ്പെട്ടത്. ടെമ്പിൾ പോലീസിൽ പരാതി നൽകി. എസ്ഐ ഐ എസ് ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

Back to top button
error: