KeralaNEWS

‍മദ്യവില്പന കുറഞ്ഞതിന് ബിവറേജസ് കോര്‍പറേഷനിലെ മാനേജര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: മദ്യവില്‍പന കുറഞ്ഞതിന് ബിവറേജസ് കോര്‍പറേഷനിലെ വെയര്‍ ഹൗസ് മാനേജര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചു.
തൊടുപുഴ, കൊട്ടാരക്കര, ഭരതന്നൂര്‍, പെരുമ്ബാവൂര്‍, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂര്‍, പത്തനംതിട്ട, തൃപ്പൂണിത്തുറ, ചാലക്കുടി, അയര്‍ക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ആലുവ വെയര്‍ ഹൗസുകളുടെ കീഴിലുള്ള 30 ഷോപ്പുകളിലെ മദ്യകച്ചവടം ആറുലക്ഷത്തില്‍ താഴ്ന്നതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്.
അഞ്ചുദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് ഓപ്പറേഷൻ വിഭാഗം മേധാവി നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ആറുലക്ഷത്തിനുമേല്‍ ദിവസ വരുമാനമില്ലെങ്കില്‍ നഷ്ടമാണെന്നാണ് ബിവറേജസ് കോര്‍പറേഷന്റെ വിലയിരുത്തല്‍.
‘സഞ്ചരിക്കുന്ന’ മദ്യവിൽപ്പന ഉൾപ്പെടെ
നാടൊട്ടുക്കുമുള്ള ബ്ലാക്ക് കച്ചവടവും ദേശീയപാതയ്ക്ക് സമീപത്തെ ഷോപ്പുകള്‍ മാറ്റിയതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും കച്ചവടം കുറയാൻ കാരണമായിട്ടുണ്ടെന്നാണ് വിവരം.

Back to top button
error: