KeralaNEWS

കിഴക്കമ്ബലം കിറ്റെക്സ് ഗാര്‍മെന്റ്‌സിലെ ജീവനക്കാരൻ ഫ്ലാറ്റിന്റെ മുകളിൽ നിന്നും വീണുമരിച്ചു

കൊച്ചി:ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് വീണ്  യുവാവ് മരിച്ചു.കാസര്‍കോട് ഹോസ്ദുര്‍ഗ് തോയമ്മാല്‍ കണ്ടത്തില്‍ വീട്ടില്‍ ഭാസ്കരന്റെ മകൻ രതീഷാണ് (37) മരിച്ചത്. കിഴക്കമ്ബലം കിറ്റെക്സ് ഗാര്‍മെന്റ്‌സിലെ ജീവനക്കാരനായിരുന്നു.

അറയ്ക്കപ്പടിയിലെ ഫ്ലാറ്റില്‍ ജൂലൈ ഒന്നിന് രാത്രി 10.30ന് ആയിരുന്നു സംഭവം. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു.

Back to top button
error: