ചാലക്കുടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍.
എലിഞ്ഞിപ്ര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഇൻ ചാര്‍ജ്ജും പുതുക്കാട് മറവഞ്ചേരി സ്വദേശിയുമായ കൊല്ലിക്കര കെ.എം.സജീവനാണ് (50) അറസ്റ്റിലായത്.
കഴിഞ്ഞ ജൂണ്‍ ഒന്നിന് ആശുപത്രിയില്‍ കൗണ്‍സിലിംഗിന് വന്ന ഒരു നഴ്സിന്റെ മകളെ പീഡിപ്പിച്ചെന്നാണ് പരാതി. ചാലക്കുടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു