NEWSWorld

കനത്ത മഴയില്‍ ചൈനയിൽ 15 മരണം; റയിൽവെ പാലം തകർന്നുവീണു

ബീജിംഗ്:കനത്ത മഴയില്‍ ചൈനയിൽ 15 മരണം.ഒരു റയിൽവെ പാലവും തകർന്നുവീണിട്ടുണ്ട്.ചോംഗ്ക്വിംഗ് മേഖലയിലെ ഒരു റെയില്‍വേ പാലമാണ് കനത്ത മഴയില്‍ തകര്‍ന്നുവീണത്.
അതേസമയം ചൈനയിലെ വിവിധ പ്രവിശ്യകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 15 പേര്‍ മരിച്ചതായാണ് വിവരം. നാല് പേരെ കാണാതായി.10,000-ലേറെ ആളുകളെ വീടുകളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചു.
മധ്യ ചൈനയിലെ ചോംഗ്ക്വിംഗ് നഗരത്തിലും തെക്കുപടിഞ്ഞാറൻ മേഖലയിലെ വിവിധ നഗരങ്ങളിലും ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
ചോംഗ്ക്വിംഗ് മേഖലയിലെ ഒരു റെയില്‍വേ പാലം കനത്ത മഴയില്‍ തകര്‍ന്നുവീണതായി അധികൃതര്‍ സ്ഥിരീകരിച്ചു. നിരവധി വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. ഏകദേശം 80 മില്യണ്‍ ഡോളറിന്‍റെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍.

Back to top button
error: