കുവൈറ്റ് സിറ്റി: പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് പോകുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും, കേരളാ യുണൈറ്റഡ് ഡിസ്‌സ്ട്രിക് അസോസിയേഷൻ (കുട) സ്ഥാപകാംഗവും മുൻ കൺവീനറുമായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി സലിം രാജിന് ‘കുട’ കുടുംബ സംഗമത്തിൽ വെച്ച് യാത്രയയപ്പ് നൽകി. ജനറൽ കൺവീനർ ചെസ്സിൽ ചെറിയാൻ രാമപുരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവീനർ അഡ്വ. മുഹമ്മദ് ബഷീർ സ്വാഗതം ആശംസിച്ചു. കുവൈറ്റിലെ കലാ,സാമൂഹിക പ്രവർത്തകൻ ബാബുജി ബത്തേരി ഉത്ഘാടനം ചെയ്തു.
മെട്രോ മെഡിക്കൽ കെയർ സി.ഇ.ഓ യും സാമൂഹിക പ്രവർത്തകനുമായ മുസ്തഫാ ഹംസാ പയ്യന്നൂർ മുഖ്യ പ്രഭാഷണം നടത്തി. ബിജൂ സ്റ്റീഫൻ – തിരുവനന്തപുരം (TEXAS ) ,എം എ നിസാം – തിരുവനന്തപുരം (TRAK) അലക്സ് മാത്യൂ ,രഞ്ജന ബിനിൽ – കൊല്ലം (KJPS), ലാലു ജേക്കബ് – പത്തനംതിട്ട (PDA ),അജിത്ത് സക്കറിയ പീറ്റർ – കോട്ടയം (KDAK ), ഡോജി മാത്യൂ – കോട്ടയം (KODPAK), ജോബിൻസ് ജോസഫ് – ഇടുക്കി (IAK) , ജിനോ എം കെ – എറണാകുളം ( EDA), പി.ൻ. കുമാർ – പാലക്കാട് (PALPAK),രജിത്ത് നമ്പ്യാർ – കണ്ണൂർ (FOKE ),ഹമീദ് കേളോത്ത് – കോഴിക്കോട് (KDA),ബഷീർ ബാത്ത, അസീസ് തിക്കോടി – കോഴിക്കോട് (KDNA), വാസുദേവൻ മമ്പാട് – മലപ്പുറം (MAK) ,ബ്ലെസ്സൺ സാമുവേൽ, മുബാറക്ക് കാബ്രത്ത് – വയനാട് (KWA), രാമകൃഷ്ണൻ കള്ളാർ – കാസ്സർഗോഡ് (KEA) എന്നിവർ ആശംസകളർപ്പിച്ചു.
കുടയുടെ ഉപഹാരം മുസ്തഥാ ഹംസ സലിം രാജിന് നൽകി. സലിം രാജ് മറുപടി പ്രസംഗം നടത്തുകയും കൺവീനർ ഡോജി മാത്യൂ നന്ദി രേഖപ്പെടുത്തുകയും ചെയ്തു . തുടർന്ന് കുവൈറ്റിലെ മ്യൂസിക് ട്രൂപ്പായ ‘YES BAND’ നയിച്ച ഗാനമേളയും നടന്നു.
അത്താഴ വിരുന്നിനു ശേഷം മീറ്റിംഗ് പര്യവസാനിപ്പിച്ചു.