IndiaNEWS

ടാക്സി ഡ്രൈവർമാരെ വാഹനത്തിൽ കിടത്തരുത്;ഹോട്ടലിൽ അവർക്കായി റൂമുകൾ ഒരുക്കണം: തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: ടാക്സി ഡ്രൈവർമാരെ വാഹനത്തിൽ കിടത്തരുതെന്നും അവർക്കായി ഹോട്ടലിൽ മുറികൾ ഒരുക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.
അതിഥികള്‍ക്കൊപ്പം ഹോട്ടലില്‍ എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും സ്റ്റാലിൻ പറഞ്ഞു.ഇത് സംബന്ധിച്ച് ഉത്തരവ്‌ സര്‍ക്കാര്‍  പുറത്തിറക്കി.
അതിഥികള്‍ക്കൊപ്പമെത്തുന്ന ഡ്രൈവര്‍മാര്‍ കാറില്‍ കിടന്നുറങ്ങേണ്ട അവസ്ഥയുണ്ട്. ഡ്രൈവര്‍മാര്‍ക്ക് മതിയായ വിശ്രമവും ഉറക്കവും ഇല്ലാത്തത് വാഹനാപകടങ്ങളുടെ എണ്ണം കൂടാന്‍ കാരണമാകുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാര്‍ക്കും ഹോട്ടലുകളില്‍ മുറിയൊരുക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
എത്ര കാറുകള്‍ക്കാണോ പാര്‍ക്കിംഗ് ഉള്ളത് അത് അനുസരിച്ചുള്ള കിടക്കകളും ഹോട്ടലില്‍ വേണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. എട്ട് കിടക്കകള്‍ വീതമുള്ള ഡോര്‍മെട്രികള്‍ ഡ്രൈവര്‍മാര്‍ക്കായി ഒരുക്കണം. ഡോര്‍മെട്രികളില്‍ ശുചിമുറി, കുളിമുറി സൗകര്യങ്ങളും ഉറപ്പാക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: