NEWSSports

കുവൈത്തിനെ തകര്‍ത്ത് സാഫ് കപ്പ് ഫുട്ബോൾ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

ബെംഗളൂരു: 2023 സാഫ് കപ്പ് ഫുട്ബോൾ കിരീടം ഇന്ത്യക്ക്. നിശ്ചിത സമയവും എക്സ്ട്രാ ടൈമും സമനിലയിൽ പിരിഞ്ഞതോടെ ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിച്ചത്.
നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ സമനിലയിലാണ് ഇരുടീമുകളും പിരിഞ്ഞത്. ഇന്ത്യയ്ക്ക് വേണ്ടി ലാലിയൻസുവാല ചങ്തെയും കുവൈത്തിനുവേണ്ടി ഷബീബ് അൽ ഖാൽദിയും ഗോളടിച്ചു.പിന്നീട് എക്സ്ട്രാ ടൈമിൽ ഗോൾരഹിത സമനില.ഒടുവിൽ ഷൂട്ടൗട്ട് സഡന്‍ ഡത്തിലേക്ക് നീണ്ടപ്പോള്‍ ഇന്ത്യ 5-4ന് കുവൈത്തിനെ മലർത്തിയടിച്ച് സാഫ് കപ്പില്‍ തങ്ങളുടെ ഒന്‍പതാം കിരീടം നേടി.
സഡന്‍ ഡത്തിലെ കുവൈത്തിന്‍റെ ആദ്യ കിക്ക് ഗുർപ്രീത് തടുത്തതോടെയാണ് ഇന്ത്യ ജേതാക്കളായത്.

Back to top button
error: