
ആലപ്പുഴ: ചമ്ബക്കുളത്ത് പമ്ബയാറ്റില്‍ മൂലം വള്ളം കളിക്കിടെ വള്ളം മറിഞ്ഞ് അപകടം. വനിതകള്‍ തുഴഞ്ഞ ചുണ്ടന് വള്ളമാണ് അപകടത്തില്‍പ്പെട്ടത്.രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
തെക്കനോടി എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ 15 ഓളം പേരാണുണ്ടായിരുന്നത്.ചമ്ബക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവര്‍ത്തകര്‍ തുഴഞ്ഞ വള്ളമാണ് മറിഞ്ഞത്.അപകടത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചു.






