KeralaNEWS

എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്നുപേര്‍ അറസ്റ്റിൽ;പിടിയിലായ യുവതി സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ റണ്ണറപ്പ്

പാലക്കാട്:എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്നുപേര്‍ അറസ്റ്റിൽ.പുതുശേരിയില്‍ യുവാവും യുവതിയും വടക്കഞ്ചേരിയില്‍ യുവാവുമാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പൊലീസും നടത്തിയ പരിശോധനയില്‍ പിടിയിലായത്.
തൃശൂര്‍ മുകുന്ദപുരം എടശേരി ആരക്കവീട്ടില്‍ മുഹമ്മദ് റയീസ് (31), വള്ളിവട്ടറ എടവാഴിക്കല്‍ വീട്ടില്‍ ഷമീന (31) എന്നിവരെയാണ് പുതുശേരിയില്‍ അറസ്റ്റ് ചെയ്തത്.

ശനി രാത്രി 11.30ന് വാഹന പരിശോധനയ്ക്കിടെ ജീപ്പിലെത്തിയ ഇവര്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. സംശയം തോന്നി വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പരിശോധനയില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചനിലയില്‍ 62 ഗ്രാം എംഡിഎംഎ കണ്ടെത്തി.

വടക്കഞ്ചേരിയില്‍ 42.70 ഗ്രാം എംഡിഎംഎയുമായി കടമ്ബഴിപ്പുറം സ്വദേശി അഭിജിത് കൃഷ്ണനാ (25) ണ് അറസ്റ്റിലായത്. ബിഎസ്സി ബിരുദധാരിയായ അഭിജിത് ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്നതിനിടയിലാണ് പിടിയിലായത്.
മോഡലും ഇൻസ്റ്റഗ്രാം താരവും സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പുമാണ് അറസ്റ്റിലായ ഷമീനയെന്ന് കസബ പൊലീസ് പറഞ്ഞു. കൊച്ചിയിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച്‌ മോഡലുകളും സാമൂഹിക മാധ്യമ കൂട്ടായ്മയിലെ താരങ്ങളും നടത്തിയ പാര്‍ട്ടിയിലേക്കാണ് ഇവര്‍ എംഡിഎംഎ കൊണ്ടു പോയതെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
2019ല്‍ തിരുവമ്ബാടി, കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹണി ട്രാപ്പ് കേസിലെയും പ്രതിയാണ് ഷമീന. മുഹമ്മദ് റയീസ് പ്രവാസിയും ഐടി പ്രൊഫഷണലുമാണ്. മാസങ്ങള്‍ക്ക് മുമ്ബാണ് ഇയാള്‍ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചു തൃശൂരിലെത്തിയത്. ഇരുവരും ബംഗളൂരുവില്‍ നിന്നാണ് ലഹരി കൊണ്ടുവന്നത്.

Back to top button
error: