CrimeNEWS

ഭാര്യാമാതാവിനെ മരുമകൻ തലക്കടിച്ച്‌ കൊന്നു

നെയ്യാറ്റിൻകര:ഭാര്യാമാതാവിനെ മരുമകൻ തലക്കടിച്ച്‌ കൊന്നു.നെയ്യാറ്റിൻകര കുളത്തൂര്‍ കടകുളത്താണ് സംഭവം.
കടകുളം സ്വദേശി തങ്കം (65) ആണ് മരുമകൻ റോബര്‍ട്ടിൻ്റെ അടിയേറ്റ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് സംഭവം.
റോബര്‍ട്ട് ഭാര്യ പ്രീതയെ മര്‍ദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് തങ്കത്തിന് ഇരുമ്ബ് ദണ്ഡ് കൊണ്ട് തലക്കടിയേറ്റത്. പ്രീതയ്ക്കും തലയ്ക്ക് പരുക്കുണ്ട്.
സംഭവത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Back to top button
error: