ന്യൂഡൽഹി:മഹാരാഷ്ട്രയില്‍ നടന്നത് ഇഡി സ്പോണ്‍സേഡ് അട്ടിമറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ.അട്ടിമറി പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ തരം താണ കളിയാണിതെന്നും രാഷ്ട്രീയ ധാര്‍മികതയുടെ അധപ്പതനത്തിൻ്റെ പാരമ്യം എന്നും വേണുഗോപാല്‍ സംഭവത്തെ വിമര്‍ശിച്ചു.
റോമാ നഗരം കത്തിയെരിയുമ്ബോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെ പോലെയാണ് പ്രധാനമന്ത്രി. മണിപ്പൂരില്‍ അക്രമം നടക്കുമ്ബോള്‍ മറ്റൊരു സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറി നടക്കുന്നു. ബിജെപിക്ക് രാഷ്ട്രീയധര്‍മ്മമില്ല. ഒരു സംസ്ഥാനം കത്തിയെരിയുമ്ബോള്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് പകരം മറ്റൊരു സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടിയെ പിളര്‍ത്താൻ നോക്കുകയാണ് ബിജെപിയെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.