KeralaNEWS

കൂള്‍ ഡ്രിങ്ക്‌സ് കടയിൽ കഞ്ചാവ് വിൽപ്പന; അതിഥി തൊഴിലാളി അറസ്റ്റിൽ

വർക്കല: കൂള്‍ ഡ്രിങ്ക്‌സ് കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ അതിഥി തൊഴിലാളി അറസ്റ്റിൽ.

ജാര്‍ഖണ്ഡ് സ്വദേശി സഹ്ജാദ് (25) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും ഒരു കിലോ ഇരുനൂറു ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. മൂന്ന് വര്‍ഷമായി ഇയാള്‍ വര്‍ക്കലയില്‍ താമസിച്ചു വരികയാണ് എന്ന് എക്സൈസ് സംഘം പറഞ്ഞു.

 

Signature-ad

വര്‍ക്കല നോര്‍ത്ത് ക്ലിഫ് പ്രദേശത്ത് ഇയാള്‍ നടത്തി വരുന്ന രണ്ടു കൂള്‍ ഡ്രിങ്ക്‌സ് കടകളില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. ആറ് മാസം മുൻപ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇയാളുടെ കടകളില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.തുടര്‍ന്ന് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.

Back to top button
error: