തിരുവല്ല:17 ലിറ്റര്‍ ഗോവൻ നിര്‍മ്മിത മദ്യവുമായി ബിജെപി നേതാവ് പിടിയില്‍.
കര്‍ഷകമോര്‍ച്ച കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡൻ്റും വിമുക്തഭടനുമായ കുറ്റൂര്‍ ലതാ ഭവനില്‍ സുരേഷ് കുമാറിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
തിരുവല്ല റേഞ്ച് ഇൻസ്പെക്ടര്‍ ജി പ്രസന്നന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാളുടെ വീട്ടില്‍ നിന്നും സ്കൂട്ടറില്‍ നിന്നുമായി 23 കുപ്പി മദ്യം പിടിച്ചെടുത്തു.
ഡ്രൈ ഡേ ദിനത്തില്‍ അടക്കം ആവശ്യക്കാര്‍ക്ക് മുന്തിയ വിലയ്ക്ക് സ്കൂട്ടറില്‍ മദ്യം എത്തിച്ചു നല്‍കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഗോവയിൽ നിന്നും കുറഞ്ഞവിലയ്ക്കാണ് ഇയാൾ മദ്യം കൊണ്ടുവന്നിരുന്നത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.