KeralaNEWS

നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റ സ്ത്രീ അറസ്റ്റിൽ

പന്തളം: നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റതിന് കടയുടമയായ സ്ത്രീ അറസ്റ്റില്‍. മണികണ്ഠന്‍ ആല്‍ത്തറയ്ക്ക് സമീപം കട നടത്തുന്ന നൂറനാട് എരുമക്കുഴി പണയില്‍ രശ്മി ഭവനില്‍ തങ്കന്റെ ഭാര്യ സുശീല(50)ആണ് പിടിയിലായത്.

കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന ഹാന്‍സ് ഉള്‍പ്പെടെയുള്ള 105 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ഇവിടെ സ്ഥിരമായി ഇവ വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

 

Signature-ad

തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന ഇത്തരം ഉത്പന്നങ്ങള്‍ പാക്കറ്റ് ഒന്നിന് അഞ്ചു രൂപ നിരക്കില്‍ വാങ്ങിയശേഷം  70 രൂപ  നിരക്കിലാണ് വിറ്റിരുന്നത്.ഇവരിൽ നിന്നും സാധനം വാങ്ങിയ ആളുതന്നെയാണ് വിവരം കൈമാറിയതെന്ന് പോലീസ് അറിയിച്ചു.

Back to top button
error: