KeralaNEWS

അഞ്ചു ലക്ഷം രൂപ തന്നതിനു ശേഷം ലെെംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് സിദ്ധിഖ് നിർബന്ധം പിടിച്ചതാണ് കൊലയ്ക്ക് കാരണം: ഫർഹാന

കോഴിക്കോട്: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്താനുള്ള പദ്ധതിയില്ലായിരുന്നെന്നും താൻ ആവശ്യപ്പെട്ടപ്രകാരം അഞ്ച് ലക്ഷം രൂപയുമായി ഹോട്ടലിൽ എത്തിയ സിദ്ദിഖ് ലെെംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് നിർബന്ധം പിടിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി ഫർഹാന പോലീസിനോട് പറഞ്ഞു.
നടക്കാവ് ഇൻസ്പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം മഞ്ചേരി ജില്ലാജയിലിലെത്തി ചോദ്യം ചെയ്തപ്പോഴാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്.
കേസിലെ മറ്റുപ്രതികളായ വല്ലപ്പുഴ ആച്ചീരിതൊടി വീട്ടില്‍ മുഹമ്മദ് സിബില്‍ (23), വല്ലപ്പുഴ വാലുപറമ്ബില്‍ വീട്ടില്‍ മുഹമ്മദ് ആഷീഖ് (26) എന്നിവരെ വെള്ളിയാഴ്ച കോഴിക്കോട് ജില്ലാ ജയിലിലെത്തി ചോദ്യംചെയ്തിരുന്നു. ഇതിന് ശേഷമാണ് കദീജത്തുള്‍ ചെര്‍പ്പുളശ്ശേരി കട്ടുതൊടി വീട്ടില്‍ ഫര്‍ഹാനയെ(19) ചോദ്യം ചെയ്തത്.
മേയ് 18-നാണ് കുന്നത്തുപാലത്ത് ഹോട്ടല്‍ നടത്തുന്ന തിരൂര്‍ സ്വദേശിയായ സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ എന്ന ഹോട്ടലില്‍ കൊല്ലപ്പെടുന്നത്. പിന്നീട് പ്രതികള്‍ മൃതശരീരം കട്ടറുപയോഗിച്ച്‌ മുറിച്ച്‌ ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളുകയായിരുന്നു. തിരൂര്‍ പോലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്യുകയും തൊണ്ടിമുതലുകള്‍ കണ്ടെടുക്കുകയും തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തിയിരുന്നു. എന്നാല്‍, കോഴിക്കോട് നടക്കാവ് പോലീസിന്റെ പരിധിയിലുള്ള ഹോട്ടലിലാണ് കൊലപാതകം നടന്നത് എന്നതിനാലാണ് നടക്കാവ് പോലീസിന് അന്വേഷണം കൈമാറിയത്.
മെയ് മാസം 24 മുതല്‍ സിദ്ദിഖിനെ കാണാനില്ലെന്നു കാണിച്ച്‌ മകൻ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒരാഴ്ച മുൻപ് വീട്ടില്‍നിന്ന് പോയ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫായതും അക്കൗണ്ടില്‍നിന്ന് 5 ലക്ഷം രൂപ പിൻവലിച്ചതായി സന്ദേശം കിട്ടിയതോടെയുമാണ് മകന് സംശയം തോന്നിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
കൊല നടന്ന ദിവസം സിദ്ദിഖിനെ വിളിച്ചതും റൂം എടുപ്പിച്ചതും ഫര്‍ഹാനയായിരുന്നു. ഒന്നു കൂടണമെന്നും റൂം ബുക്ക് ചെയ്യാനും സിദ്ധിഖിനോട് ഫര്‍ഹാന ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ തമ്മില്‍ നേരത്തെയും ഇത്തരത്തില്‍ ഹോട്ടലുകളില്‍ സന്ധിച്ചിരുന്നു എന്നതിനും അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട് .പലതവണ സിദ്ധിഖ് പറയാതെ പോയിട്ടുണ്ടെന്നും പിറ്റേന്നു മാത്രമേ മടങ്ങിയെത്തുമായിരുന്നുള്ളു എന്നും സിദ്ദിഖിൻ്റെ മകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ പുറത്തേക്കുള്ള യാത്രകളെല്ലാം ഫര്‍ഹാനയ്ക്കൊപ്പമായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ഫര്‍ഹാനയുടെ പിതാവിൻ്റെ പരിചയക്കാരൻ കൂടിയായിരുന്നു സിദ്ധിഖ്. ഇരുവരും ഗള്‍ഫില്‍ ഒരുമിച്ച്‌ ജോലി ചെയ്തിരുന്നവരാണ്. ഈ അടുപ്പം ഫര്‍ഹാനയ്ക്ക് സിദ്ദിഖുമായി ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. അതുപിന്നെ ലെെംഗിക കാര്യങ്ങളിലേക്കു വഴിമാറുകയായിരുന്നു.ഈ അടുപ്പമാണ് കാമുകന്റെ സഹായത്താൽ ഹണിട്രാപ്പാക്കി ഫർഹാന മാറ്റിയത്.
ഹോട്ടലിലെത്തി അഞ്ചുലക്ഷം രൂപ വാങ്ങി മുങ്ങാനാണു സംഘം പദ്ധതിയിട്ടതെന്നാണ് മൊഴിയിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകുകയാണെങ്കില്‍ സ്വയരക്ഷയ്ക്കായാണ് ഫര്‍ഹാന ചുറ്റിക കെെയില്‍ കരുതിയിരുന്നത്.
ഫര്‍ഹാന ചോദിച്ചതു പ്രകാരം അഞ്ചുലക്ഷം രൂപ നല്‍കാൻ സിദ്ധിഖ് തയ്യാറായിരുന്നു. എന്നാല്‍ പണം നല്‍കുന്നതിനു മുൻപ് താനുമായി ഫര്‍ഹാന ലെെംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് സിദ്ധിഖ് ആവശ്യപ്പെട്ടു. ഈ തര്‍ക്കം മര്‍ദ്ദനത്തിലും ഒടുവില്‍ കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. ഇതിനിടെ ഫര്‍ഹാനയും, ഷിബിലിയും ആശിഖും സ്ഥിരമായി എംഡിഎംഎ എന്ന രാസലഹരി ഉപയോഗിക്കുന്നവരാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗവും ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ച ഘടകമായി മാറിയെന്നാണ് പൊലീസ് പറയുന്നത്.
മെയ് 22നാണ് സിദ്ധിഖിനെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. വ്യാപാരിയുടെ എടിഎം കാര്‍ഡില്‍ നിന്ന് പണം പിൻവലിച്ചതാണ് പൊലീസിന് തുമ്ബായത്. മാത്രമല്ല യുപിഎ വഴി ട്രാൻസാക്ഷനും നടത്തിയിരുന്നു. ഇതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൃത്യം നടന്നതും, വ്യാപാരിയെ കാണാതായതും കോഴിക്കോടുനിന്നായതിനാല്‍ തന്നെ കേസ് കോഴിക്കോട്ടേക്കു കൈമാറാമായിരുന്നെങ്കിലും ഡിവൈഎസ്︋പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അങ്ങനെ ചെയ്യാതെ മുന്നോട്ടു പോകുകയായിരുന്നു. ഇതിനിടെയാണ് കോഴിക്കോട്ടെ ഡി കാസ ഹോട്ടലില്‍ സിദ്ദിഖ് റൂമെടുത്ത കാര്യം അറിയുന്നത്. തുടര്‍ന്നു ഹോട്ടലിലെ സി.സി.ടിവി പരിശോധിച്ചു. തുടര്‍ന്നാണു പ്രതികള്‍ രണ്ടു ട്രോളി ബാഗുകളുമായി പോകുന്ന ദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്.
ഉടൻ പ്രതികളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. അവര്‍ നാട്ടിലില്ലെന്നു മനസിലാക്കിയതോടെയാണു മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയത്. പ്രതികള്‍ ചെന്നെെയിലുണ്ടെന്ന സൂചന ഫര്‍ഹാനയുടെ മൊെബെല്‍ ഫോണ്‍ ലൊക്കേഷനില്‍നിന്നു ലഭിച്ചു. ഒരുമണിക്കൂറിനുള്ളില്‍തന്നെ ഇവര്‍ ചെെന്നെ റെയില്‍വേ പോലീസിൻ്റെ പിടിയിലാകുകയും ചെയ്തു.

Back to top button
error: