KeralaNEWS

സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ജലസേചന വകുപ്പ് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടു

കോട്ടയം:സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ജലസേചന വകുപ്പ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു.
സംഭവം നടന്ന് 14 വര്‍ഷത്തിനു ശേഷമാണ് നടപടി. കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത അപ്പീലില്‍ ഉത്തരവ് വരുന്നതുവരെ നടപടി നിര്‍ത്തിവെക്കണമെന്ന പ്രതിയുടെ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു.
ജലസേചനവകുപ്പില്‍ നെടുമങ്ങാട് മൈനര്‍ ഇറിഗേഷൻ സെക്ഷൻ ഓവര്‍സിയറായ എസ്‌ആര്‍ ഹരീഷ്‌കുമാറിനെയാണ് സര്‍വീസ് ചട്ടമനുസരിച്ച്‌ പിരിച്ചുവിട്ടത്. 2009-ല്‍ ഇടുക്കി കഞ്ഞിക്കുഴി പോലീസാണ് ഹരീഷിനെതിരേ കേസെടുത്തത്.
പരീക്ഷയ്ക്ക് കൂടുതല്‍ മാര്‍ക്കുകിട്ടാൻ പ്രാര്‍ഥിക്കാൻ കൊണ്ടുപൊകാമെന്ന് വിശ്വസിപ്പിച്ച്‌ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. അവിടെ വിവിധസ്ഥലങ്ങളില്‍ 45 ദിവസം തടവില്‍‌ വെച്ച്‌ പീഡിപ്പിച്ചെന്നാണ് കേസ്.

Back to top button
error: