കണ്ണൂര്‍: തോട്ടിയുമായി പോയ കെഎസ്ഇബിയുടെ വാഹനത്തിന് പിഴയിട്ട ശേഷം സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്‍റെ മൂന്നാമത്തെ ഓഫീസിന്‍റെയും ഫ്യൂസൂരി കെഎസ്‌ഇബി.കണ്ണൂർ മട്ടന്നൂരിലെ എഐ ക്യാമറ നിയന്ത്രിക്കുന്ന ഓഫീസിന്‍റെ ഫ്യൂസാണ് ഇന്ന് വൈകുന്നേരത്തോടെ ഊരിയത്.
57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ആയതിനെ തുടര്‍ന്നാണ് നടപടി.കണ്ണൂരിലെ മുഴുവൻ റോഡ് ക്യാമറ നിരീക്ഷണവും മട്ടന്നൂര്‍ ഓഫീസില്‍ ആണ്.
കഴിഞ്ഞ ദിവസം കാസര്‍ഗോഡ് കറന്തക്കാടുള്ള ആര്‍ടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്‌ഇബി ഊരിയിരുന്നു. വൈദ്യുത ബില്‍ കുടിശിക വരുത്തിയതോടെയായിരുന്നു നടപടി.
വയനാട്ടില്‍ വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്‌ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വയനാട് കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കണക്ഷനും കെഎസ്‌ഇബി വിച്ഛേദിച്ചിരുന്നു.