LIFEMovie

ഷൈ​ന്റെ കഴിവുകൾ സിനിമാ ലോകം കാണാൻ കിടക്കുന്നതേയൊള്ളൂ! ‘പതിമൂന്നാം രാത്രി’യിൽ ​ഗായകനായി ഷൈൻ- വീഡിയോ

ഭിനയത്തിന് പുറമെ താനൊരു മികച്ച ​ഗായകനാണെന്നും തെളിയിച്ച് നടൻ ഷൈൻ ടോം ചാക്കോ. ‘പതിമൂന്നാം രാത്രി’ എന്ന സിനിമയിലൂടെയാണ് ഷൈൻ ​ഗായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ കൊച്ചി സോം​ഗ് ആണ് ഷൈൻ പാടിയിരിക്കുന്നത്. രാജു ജോർജ്ജ് ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ച ഈ ​ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഗൗതം അനിൽ കുമാർ, ശ്രീമോൻ വേലായുധൻ എന്നിവരും ആലാപനത്തിൽ പങ്കെടുക്കുന്നുണ്ട്. മനോരമ മ്യൂസിക്കാണ് ഗാനം പ്രേക്ഷകരിലെത്തിക്കുന്നത്. ഷൈൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഷൈനിന് പുറമെ വിഷ്ണു ഉണ്ണികൃഷ്ണൻ, മാളവിക മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മനീഷ് ബാബു ആണ് സംവിധാനം. ദീപക് പറമ്പോൾ, വിജയ് ബാബു, സോഹൻ സീനു ലാൽ,സാജൻ പള്ളുരുത്തി, അനിൽ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിൻ ഡേവിസ്, അസിം ജമാൽ,ഡിസ്നി ജെയിംസ്, രജിത് കുമാർ,അർച്ചന കവി, മീനാക്ഷി രവീന്ദ്രൻ, സ്മിനു സിജോ, സോനാ നായർ, ആര്യ, യൂട്യൂബർ ഇച്ചാപ്പി ഫെയിം ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Signature-ad

ഡി ടു കെ ഫിലിംസിന്റെ ബാനറിൽ മേരി മൈഷ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആർ എസ് ആനന്ദ് കുമാർ നിർവ്വഹിക്കുന്നു. ദിനേശ് നീലകണ്ഠൻ തിരക്കഥ സംഭാഷണമെഴുതുന്നു. ഗാനരചനയും സംഗീത സംവിധാനവും രാജൂ ജോർജ്ജ് നിർവ്വഹിക്കുന്നു. എഡിറ്റർ-വിജയ് വേലുക്കുട്ടി. പ്രൊഡക്ഷൻ കൺട്രോളർ-അനീഷ് പെരുമ്പിലാവ്, പ്രൊജക്ട് കോ ഓർഡിനേറ്റർ-എ ആർ കണ്ണൻ, കല-സന്തോഷ് രാമൻ, മേക്കപ്പ്-മനു മോഹൻ, കോസ്റ്റ്യൂംസ്-അരവിന്ദ് കെ.ആർ,സ്റ്റിൽസ്- ഇകൂട്‌സ് രഘു, ഡിസൈൻ-അറ്റ്ലർ പാപ്പവെറോസ്, ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-എം വി ജിജേഷ്,അസ്സോസിയേറ്റ് ഡയറക്ടർ-ഡസ്റ്റിൻ, അസിസ്റ്റന്റ് ഡയറക്ടർ- ശ്രീജു ശ്രീധർ, രാജീവ്, അരുന്ധതി, ദേവീദാസ്, ആക്ഷൻ-മാഫിയ ശശി, നൃത്തം-റിഷ്ദാൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്, പ്രൊഡക്ഷൻ മാനേജർ- ജസ്റ്റിൻ കൊല്ലം,പി ആർ ഒ-എ എസ് ദിനേശ്.

Back to top button
error: