KeralaNEWS

ചേട്ടാ… ഒരു മുഴം മുല്ലപ്പൂ… കിട്ടില്ല! വേണേൽ ഒരു മീറ്റര്‍ മുല്ലപ്പൂ താരാം… ഇനി മുഴക്കണക്കില്ല; നിയമം അറിയാം

തൃശൂർ: ചേട്ടാ… ഒരു മുഴം മുല്ലപ്പൂ… പൂക്കടയിൽ പോയി ഇങ്ങനെ പറഞ്ഞാൽ ഇനി കിട്ടണമെന്നില്ല. എത്ര മീറ്റർ മുല്ലപ്പൂ വേണമെന്ന് തൃശൂരിലെ പൂക്കടക്കാർ ചോദിക്കും. അല്ലേൽ ഒന്നും രണ്ടുമല്ല, 2000 രൂപയാണ് പോയി കിട്ടുക. തൃശൂർ മാത്രമല്ല, കേരളത്തിൽ പലയിടത്തും ഇനി പൂ കച്ചവടം ഇങ്ങനെയായിരിക്കും. കഴിഞ്ഞ ദിവസം തൃശൂർ പാലസ് റോഡിലെ ആർ എം ആർ പൂക്കടയ്ക്ക് ലീഗൽ മെട്രോളജി വകുപ്പ് ഒരു നോട്ടീസ് അയച്ചു. മുലപ്പൂ മുഴത്തിന് വിറ്റതിന് 2000 രൂപയാണ് പിഴ ചുമത്തിയത്. പിന്നാലെ ഇത് വാർത്ത ആയതോടെ കേരളമാകെ ചർച്ചയാവുകയും ചെയ്തു.

മൂല്ലപ്പൂമാല സെന്റീമീറ്റർ, മീറ്റർ എന്നിവയിലാണ് അളക്കേണ്ടതെന്നാണ് നിയമം വ്യക്തമാക്കുന്നത്. പൂവാണെങ്കിൽ ഗ്രാമിലും കിലോഗ്രാമിലും അളക്കാം. കൈമുട്ട് മുതൽ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴമായി കണക്കാക്കിയിരുന്നത്. അതായത് കൈയുടെ നീളം കൂടുന്നത് അനുസരിച്ച് പൂമാലയുടെ അളവും മാറും. ഇതോടെ സ്കെയിൽ വച്ച് അളക്കാനാണ് നിർദേശം. 44.5 സെൻറീമീറ്ററാണ് ഒരു മുഴം പൂ ചോദിച്ചാൽ കൊടുക്കേണ്ടത് എന്നാണ് ലീഗൽ മെട്രോളജി വിഭാഗം നിർദേശിച്ചിട്ടുള്ളത്.

Signature-ad

ലീഗൽ മെട്രോളജി വകുപ്പിന് പറയാനുള്ളത്

പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടുതലായി ഉപയോഗിക്കുന്നത് എസ്ഐ (ഇൻറർനാഷണൽ സിസ്റ്റം ഓഫ് യൂണിറ്റ്) യൂണിറ്റ് ആണ്. അതിൽ മുഴം, ചാൺ ഇതൊന്നും പറയുന്നില്ല. മുഴത്തിൽ പൂ വിറ്റാൽ ലീഗൽ മെട്രോളജി ആക്ടിൽ പറയുന്ന 11 1 ഇ പ്രകാരവും അതിൻറെ പീനൽ പ്രൊവിഷനായ 29 പ്രകാരവും 2000 രൂപയാണ് പിഴ ഈടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം പാലിക്കണമെന്നുള്ളത് കൊണ്ടാണ് അൽപ്പം ‘കടന്ന കൈ’ ആണെങ്കിലും നടപടി സ്വീകരിച്ചതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പൂക്കടക്കാർ പറയുന്നത്

മുഴം കണക്കിന് പൂ വിൽക്കാൻ പാടില്ല എന്ന ലീഗൽ മെട്രോളജി വകുപ്പിൻറെ നിർദ്ദേശം പ്രായോഗികമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് പൂക്കടക്കാർ പറയുന്നത്. 50 കൊല്ലത്തിലേറെയായി മുഴക്കണക്കിനാണ് പൂ വിൽപ്പന നടത്തുന്നത്. അതുകൊണ്ട് ഈ മാറ്റം പൊതു ജനങ്ങൾക്ക് മനസിലാകണമെന്നില്ല. അവർക്ക് മീറ്റർ പറഞ്ഞാൽ സംശയം വരും. മുഴക്കണക്കിൽ നിന്ന് മാറുമ്പോൾ ശരിക്കും ഉപഭേക്താവിന് നഷ്ടമാണ്. ഇങ്ങനെയൊരു നിർദേശങ്ങൾ മുമ്പ് ആരും നൽകിയിട്ടില്ലെന്നും കോട്ടയം തിരുനക്കരയിലെ പൂ കച്ചവടക്കാർ പറഞ്ഞു.

Back to top button
error: