IndiaNEWS

എയർ ഇന്ത്യ എക്സ്പ്രസിൽ ഇനിമുതൽ പുത്തൻ മെനു അനുസരിച്ചുളള വിഭവങ്ങള്‍ 

തിരുവനന്തപുരം:മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസിൽ ഇനിമുതൽ പുത്തൻ മെനു അനുസരിച്ചുളള വിഭവങ്ങള്‍.

സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗൊര്‍മേര്‍’ എന്ന് പേരിട്ടിരിക്കുന്ന പുത്തൻ മെനു അനുസരിച്ചുളള വിഭവങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ വിമാനങ്ങളില്‍ വിളമ്ബിതുടങ്ങി. എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ ലയിക്കാൻ തയാറെടുക്കുന്ന എയര്‍ ഏഷ്യ ഇന്ത്യയുടെ ആഭ്യന്തര സര്‍വിസുകളിലും ഇതേ മെനു അനുസരിച്ചുളള വിഭവങ്ങളാണ്.

രാജ്യത്ത് നിന്നുളള ഏറ്റവും പ്രായം കുറഞ്ഞ മാസ്റ്റര്‍ ഷെഫ് മത്സര വിജയി കീര്‍ത്തി ഭൗട്ടിക തയാറാക്കിയ രണ്ട് സിഗ്നേച്ചര്‍ വിഭവങ്ങളുള്‍പ്പടെ 19 വിഭവങ്ങളാണ് ഗൊര്‍മേറിന്റെ ആകര്‍ഷണം. ഹൈദരാബാദി മട്ടണ്‍ ബിരിയാണി, അവധി ചിക്കൻ ബിരിയാണി, തേങ്ങച്ചോറില്‍ തയാറാക്കിയ വീഗൻ മൊയ്ലി കറി, മിനി ഇഡലി, മേദു വട തുടങ്ങി തദ്ദേശിയ വിഭവങ്ങളും ഉത്തരേന്ത്യൻ വിഭവങ്ങളും ഫ്യൂഷൻ വിഭവങ്ങളും എല്ലാം ചേര്‍ന്നതാണ് പുതിയ പ്രീ ബുക്ക് മെനു.

Signature-ad

താജ് ഹോട്ടല്‍ ഗ്രൂപ്പിന്റെ ഭാഗമായ താജ് സാറ്റ്സ്, കസിനോ ലുലു ഗ്രൂപ്പ് തുടങ്ങി രാജ്യത്തെ പതിനാറ് വൻകിട ഫ്ളൈറ്റ് കിച്ചണുകളേയും ദുബൈ, ഷാര്‍ജ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കമ്ബനികളേയുമാണ് വിഭവങ്ങള്‍ തയാറാക്കാൻ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് ഉദയസമുദ്രയില്‍ നിന്നാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. കൊച്ചിയില്‍ ലുലു ഫ്ളൈറ്റ് കിച്ചൺ, കോഴിക്കോട്ടും കണ്ണൂരും കസിനോ ഗ്രൂപ്പുമാണ് വിഭവങ്ങള്‍ ഒരുക്കുക. ഈ നാല് വിമാനത്താവളങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സര്‍വിസുകള്‍ നടത്തുന്നതും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് തന്നെ. ആഴ്ചയില്‍ 350ല്‍ അധികം നേരിട്ടുളള വിമാന സര്‍വ്വീസുകളാണ് കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും തിരിച്ചുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്സിനുളളത്.

ഗള്‍ഫിലേക്കും സിംഗപ്പൂരിലേക്കും യാത്രചെയ്യുന്നവര്‍ക്ക് യാത്രപുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്ബ് വരെ airindiaexpress.com സന്ദര്‍ശിച്ച്‌ ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്യാം.ആഭ്യന്തര സര്‍വിസുകളില്‍ 12 മണിക്കൂര്‍ മുമ്ബ് വരെ ഭക്ഷണം ബുക്ക് ചെയ്യാം.ഓരോരുത്തരും ഓര്‍ഡര്‍ ചെയ്ത വിഭവം ചൂടോടെ വിമാനത്തില്‍ വിളമ്ബും.ഇത് കൂടാതെ മുൻകൂട്ടി ബുക്ക് ചെയ്യാത്തവര്‍ക്ക് വിമാനത്തില്‍നിന്ന് നേരിട്ട് വാങ്ങാൻ സാധിക്കുന്ന മുപ്പതോളം ഭക്ഷണ പാനീയങ്ങളുമുണ്ട് പുതുക്കിയ മെനുവില്‍.
ജൂലൈ അഞ്ച് വരെയുളള ദിവസങ്ങളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രാരംഭ ആനുകൂല്യമായി 50 ശതമാനം വിലക്കുറവില്‍ ഗൊര്‍മേര്‍ വിഭവങ്ങള്‍ മുൻകൂട്ടി ബുക്ക് ചെയ്യാം.വിമാനത്തില്‍ നിന്ന് നേരിട്ട് വാങ്ങാവുന്ന വിഭവങ്ങള്‍ക്കും ജൂലൈ അഞ്ച് വരെ പകുതി വിലനല്‍കിയാല്‍ മതിയാകും.

Back to top button
error: