IndiaNEWS

ഹിന്ദുപെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ  വീട് പൊളിച്ച്‌ മാറ്റി യോഗി സര്‍ക്കാർ

ലക്നൗ:ഹിന്ദുപെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ  വീട് പൊളിച്ച്‌ മാറ്റി യോഗി സര്‍ക്കാർ.

ഫത്തേപ്പൂര്‍ സ്വദേശിയായ സിക്കന്ദര്‍ ഖാന്റെ ഇരുനില വീടാണ് ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ചുനീക്കിയത്.എസ്ഡിഎം ഉള്‍പ്പെടെ ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.

 

Signature-ad

അഞ്ച് ദിവസം മുൻപാണ് സിക്കന്ദര്‍ ഖാൻ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. രാധാനഗര്‍ പ്രദേശത്തെ ഗ്രാമത്തില്‍ താമസിക്കുന്ന 19 കാരി പെണ്‍കുട്ടി ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ ബിന്ദ്കി കോട്വാലിയിലെത്തിയപ്പോഴായിരുന്നു സംഭവം. സിക്കന്ദര്‍ ഖാൻ അവിടെ നിന്നും ബലമായി പെണ്‍കുട്ടിയെ 500 മീറ്റര്‍ അകലെയുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നാലെ ഇഷ്ടികകൊണ്ട് തലയ്‌ക്കടിക്കുകയുമായിരുന്നു.

 

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഫരീദ്പൂരിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ അലങ്കോലപ്പെട്ട നിലയിലായിരുന്നു. തലയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു.പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.പിന്നാലെ നടന്ന അന്വേഷണത്തിലാണ് സിക്കന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പിടികൂടിയത് .

Back to top button
error: