കൊട്ടാരക്കര: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ സുഹൃത്തായ സൈനികൻ അറസ്റ്റില്‍.
കോട്ടാത്തല സ്വദേശിനിയും എം.എ സൈക്കോളജി വിദ്യാര്‍ഥിനിയുമായ വല്ലം പത്തടി വിദ്യാ ഭവനില്‍ ശ്രീലതയുടെ മകള്‍ വൃന്ദാ രാജി(24)ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും കാമുകനുമായിരുന്ന കോട്ടത്തല സരിഗ ജംങ്ഷനില്‍ കൃഷ്ണാഞ്ചലയില് അനുകൃഷ്ണൻ (27) ആണ് അറസ്റ്റിലായത്.
എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന വൃന്ദാ രാജ് കഴിഞ്ഞ ജൂണ്‍ 23ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് ആത്മഹത്യാ കുറിപ്പും ഡയറിയും കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടിയുമായി അനുകൃഷ്ണൻ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും പല തവണ ഒരുമിച്ച് യാത്ര ചെയ്തിരുന്നതായും ശാരീരികമായി ബന്ധപ്പെട്ടിരുന്നതായും അതിലുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.എന്നാൽ പിന്നീട് യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നു.
യുവാവിന്റെ ഫോണില്‍ നിന്ന് ഇതുസംബന്ധിച്ച തെളിവുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.കൊട്ടാരക് കര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.