BusinessTRENDING

സെൻസെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയരത്തിൽ

മുംബൈ: ആഗോള വിപണിയിൽ നിന്നുള്ള പോസിറ്റീവ് സൂചനകളുടെ ചുവട് പിടിച്ച് ആഭ്യന്തര സൂചികകൾ എക്കാലത്തെയും ഉയർന്ന ക്ലോസിങ് നടത്തി. ബിഎസ്ഇ സെൻസെക്‌സ് 64,000 കടന്ന് 64,050.44 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. എൻഎസ്ഇ നിഫ്റ്റി 50 ആദ്യമായി 19,000-ൽ എത്തി, ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്. ബിഎസ്ഇ ബെഞ്ച്മാർക്ക് 499 പോയിന്റ് നേട്ടത്തോടെ 63,915 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 155 പോയിന്റ് ഉയർന്ന് 18,972 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി ഉയർന്ന് 44,508 ൽ എത്തി പുതിയ റെക്കോർഡ് സൃഷ്ടിച്ചു.

സെൻസെക്‌സ് 30 ഓഹരികളിൽ ടാറ്റ മോട്ടോഴ്‌സും സൺ ഫാർമയും 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ടൈറ്റൻ, എൻടിപിസി, ലാർസൻ ആൻഡ് ടൂബ്രോ, ഇൻഡസ്ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, അൾട്രാടെക് സിമന്റ്, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയും മികച്ച നേട്ടമുണ്ടാക്കി. അതേസമയം, ടെക് മഹീന്ദ്രയുടെ ഓഹരിയിൽ ഒരു ശതമാനം ഇടിവുണ്ടായി.

Signature-ad

നിഫ്റ്റി 50 ഓഹരികളിൽ, അദാനി എന്റർപ്രൈസസ് 5 ശതമാനത്തിലധികം ഉയർന്നു. അദാനി എന്റർപ്രൈസസാണ് നിഫ്റ്റിയിലെ ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ചത് അദാനി ഗ്രൂപ്പിന്റെ പ്രൊമോട്ടർ സ്ഥാപനങ്ങൾ അദാനി ഗ്രീൻ എനർജി, അദാനി എന്റർപ്രൈസസ് എന്നിവയിലെ തങ്ങളുടെ ഓഹരികളുടെ ഒരു ഭാഗം വിറ്റ് 1 ബില്യൺ ഡോളർ സമാഹരിച്ചതോടെയാണ് ഈ മുന്നേറ്റം. വിശാലമായ വിപണിയിൽ, ബി‌എസ്‌ഇ മിഡ്‌ക്യാപ് സൂചിക ബി‌എസ്‌ഇ ബെഞ്ച്‌മാർക്കിനൊപ്പം നേട്ടമുണ്ടാക്കുകയും 0.7 ശതമാനം ഉയരുകയും ചെയ്തു. അതേസമയം, സ്‌മോൾക്യാപ്പ് സൂചിക പിന്നോക്കം പോയി.

Back to top button
error: