CrimeNEWS

സാമൂഹികമാധ്യമത്തില്‍ സ്ത്രീ ചമഞ്ഞ് തട്ടിപ്പ്; പലപ്പോഴായി വാങ്ങിയത് ആറുലക്ഷം

കണ്ണൂര്‍: സാമൂഹികമാധ്യമത്തില്‍ സ്ത്രീ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയിില്‍. ഗൂഡല്ലൂരിലെ ഉബൈദുള്ള(37)യെയാണ് കൊളവല്ലൂര്‍ പോലീസ് സംഘം മേപ്പാടി അടിവാരത്തെ വീട്ടില്‍നിന്ന് അറസ്റ്റുചെയ്തത്. കടവത്തൂര്‍ സ്വദേശി എന്‍.കെ.മുഹമ്മദാണ് പരാതിക്കാരന്‍.

ഷംന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. 2019-ലാണ് ഷംന എന്ന വ്യാജ പ്രൊഫൈലിലെ ടെക്സ്റ്റ് മെസേജിലൂടെ ഉബൈദുള്ളയുമായി മുഹമ്മദ് പരിചയപ്പെടുന്നത്. കൂടുതല്‍ അടുത്തതോടെ പ്രത്യേക കോഴ്സിന്റെ പേര് പറഞ്ഞ് സെമസ്റ്റര്‍ ഫീസടയ്ക്കാനായി പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് പലതവണയായി ആറ് ലക്ഷം രൂപയാണ് ഉബൈദുള്ള തട്ടിയെടുത്തത്.

Signature-ad

ഒരു വര്‍ഷ കാലാവധിയും പറഞ്ഞിരുന്നു. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെയാണ് മുഹമ്മദ് കൊളവല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

ബാങ്ക് അക്കൗണ്ട് വിവരങ്ങളെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ പ്രതിയിലെത്തിയത്. താമരശ്ശേരി പോലീസിന്റെ സഹകരണവും പ്രതിയെ പിടികൂടാന്‍ സഹായകമായി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: