IndiaNEWS

നടു റോഡില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

പൂനെ:നടു റോഡില്‍ ജനം നോക്കിനില്‍ക്കെ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. മഹാരാഷ്ട്രയിലെ പൂനയിലാണ് സംഭവം.
ശാന്തനു ലക്ഷ്മണ്‍ ജാദവ് എന്ന യുവാവാണ് ഇരുപതുകാരിയായ പ്രീതി രാമചന്ദ്ര എന്ന യുവതിയെ നടുറോഡിൽ ആക്രമിക്കാന്‍ ശ്രമിച്ചത്.സ്‌കൂട്ടറില്‍ മറ്റൊരാള്‍ക്കൊപ്പം വരികയായിരുന്ന യുവതിയെ വഴിയില്‍ കാത്തുനിന്ന പ്രതി തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.
ഭയന്നുപോയ യുവതി സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങി ഓടിയെങ്കിലും വടിവാളുമായി ഇയാളും പിന്നാലെ ഓടി.ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: