KeralaNEWS

നടൻ ടി.എസ്. രാജുവിനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത പങ്കുവച്ചതില്‍ ഖേദ പ്രകടനവുമായി അജു വര്‍ഗീസ്

തിരുവനന്തപുരം:സിനിമാ-സീരിയല്‍-നാടക നടൻ ടി.എസ്. രാജുവിനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത പങ്കുവച്ചതില്‍ ഖേദ പ്രകടനവുമായി അജു വര്‍ഗീസ്.
തീര്‍ത്തും തെറ്റായൊരു വാര്‍ത്ത പങ്കുവച്ചതില്‍ ടി.എസ്. രാജു സാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും വ്യക്തിപരമായി മാപ്പ് പറയുന്നുവെന്നാണ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ അജു വര്‍ഗീസ് പറഞ്ഞു. സമൂഹ മാദ്ധ്യമത്തിലൂടെ പ്രചരിച്ച ഒരു വാര്‍ത്ത കണ്ട് വിശ്വസിച്ചതാണ് തനിക്കു പറ്റിയ അബദ്ധമെന്നും അജു വ്യക്തമാക്കി.
ഇന്നു രാവിലെ മുതലാണ് ടി.എസ്. രാജു അന്തരിച്ചുവെന്ന തരത്തില്‍ വാർത്ത പ്രചരിച്ചത്. ഇത് വിശ്വസിച്ച്‌ അജു വര്‍ഗീസ് ഉള്‍പ്പടെയുള്ള താരങ്ങള്‍ അനുശോചനക്കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.
സമൂഹ മാദ്ധ്യമത്തിലെ കുറിപ്പിന് പുറമെ ടി.എസ്. രാജുവിനെ നേരില്‍ വിളിച്ച്‌ തനിക്ക് പറ്റിയ തെറ്റില്‍ അജു വര്‍ഗീസ് ഖേദം പ്രകടിപ്പിച്ചു. ”എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്, ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങള്‍ വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ്. വേദനിച്ചപ്പോള്‍ പെട്ടന്ന് എഴുതി ഇട്ടതാണ്. അത് ഇങ്ങനെ ആയി തീരുമെന്ന് വിചാരിച്ചില്ല. സാറിന് ഒന്നും സംഭവിക്കാത്തതില്‍ ഏറെ സന്തോഷമുണ്ട്. വലിയ അബദ്ധമാണ് ഞാന്‍ കാണിച്ചത്. എന്നാല്‍ കൂടി ഒരുപാട് മാപ്പ്.

അതെ സമയം അജുവിനോട് യാതൊരു പരിഭവുമില്ലെന്ന് ടി.എസ്. രാജു പറഞ്ഞു

”എല്ലാവരും സത്യാവസ്ഥ അറിയാന്‍ എന്റെ വീട്ടിലെത്തി ബുദ്ധിമുട്ടിയതില്‍ മാത്രമേ വിഷമമുള്ളൂ. എനിക്ക് ഈ മേഖലയില്‍ ശത്രുക്കളില്ല. അജുവിന്റെ പോസ്റ്റ് ആണ് പലരും എനിക്ക് അയച്ചുതന്നത്. ഞാന്‍ അജുവിനെ നേരിട്ട് കണ്ടിട്ടില്ല. എനിക്ക് താങ്കളോട് യാതൊരു വിരോധവുമില്ല. അതെക്കുറിച്ച്‌ ഓര്‍ത്ത് വിഷമിക്കേണ്ട. വിളിച്ച്‌ സംസാരിച്ചതില്‍ ഒരുപാട് സന്തോഷം.” ടി.എസ് രാജു അജുവിനോട് മറുപടിയായി പറഞ്ഞു.

Back to top button
error: