കോട്ടയം:ബസ് ഉടമയായ രാജ്മോഹൻ തങ്ങളുടെ യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നില്ല എന്ന കാരണം കൊണ്ടായിരുന്നു. കൊടികുത്തിയുള്ള സമരമെന്ന് സിഐടിയു.ഒടുവിൽ കോടതി ഉത്തരവിനെ തുടർന്നാണ് സമരം പിൻവലിച്ചത്.എന്നാൽ രാജ്മോഹൻ ഒന്നിന് പിറകെ ഒന്നായി നുണകൾ മാധ്യമങ്ങൾക്ക് മുന്നിൽ വിളമ്പുകയായിരുന്നു.ഇതിനെ ചൊല്ലിയാരുന്നു സംഘർഷം ഉടലെടുത്തത്.
ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായും കിളിരൂര്‍ 750-ാം നമ്ബര്‍ എൻഎസ്എസ് കരയോഗം പ്രസിഡന്റായും രാജ് മോഹൻ കൈമള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.നേരത്തെ ആര്‍മി ഇന്റലിജൻസില്‍ ഉദ്യോഗസ്ഥനായിരുന്ന രാജ്മോഹൻ അത് കളഞ്ഞിട്ട് ഗൾഫിലേക്ക് പോകുകയായിരുന്നു.പിന്നീട് മുംബൈയില്‍ എത്തി സ്വന്തമായി ബിസിനസ് ചെയ്തു. ഇതിനു ശേഷമാണ് നാട്ടില്‍ എത്തി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായതും ബസ് സര്‍വീസ് തുടങ്ങിയതും.മറ്റൊരു ഫാമും ഇയാൾ നടത്തുന്നുണ്ട്.ഇത്രയും സൗകര്യങ്ങളുമുളള വ്യക്തിയാണ് ഒരു ബസിൽ കൊടികുത്തിയപ്പോൾ ജീവിക്കാൻ നിർവാഹമില്ലെന്നും പറഞ്ഞ് കോട്ടും സ്യൂട്ടും ധരിച്ച് ലോട്ടറി വിൽപ്പനയ്ക്ക് ഇറങ്ങിയത്.
ബസുകളിലേതുൾപ്പടെയുള്ള തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക വന്നതോടെയാണ് സിഐടിയു ബസിൽ കൊടി നാട്ടുന്നത്.ശമ്പള കുടിശ്ശിക ചോദിച്ച തൊഴിലാളിയെ ഒരു ആനുകൂല്യവും നൽകാതെ പിരിച്ചുവിട്ടതിനെ തുടർന്നായിരുന്നു ഇതെന്നും സിഐടിയു നേതാക്കൾ വ്യക്തമാക്കി.