KeralaNEWS

വന്ദേഭാരതിന്റെ വാതിൽ തകർത്ത സംഭവം; യുവാവ് ഒരു ലക്ഷം രൂപ റയിൽവേയ്ക്ക് നൽകണം

ന്ദേഭാരത് എക്‌സ്പ്രസ്സിലെ ശുചിമുറി ഉള്ളില്‍ നിന്ന് പൂട്ടി അകത്തിരുന്ന് പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ പുറത്തെത്തിക്കാൻ വാതില്‍ പൊളിച്ചതില്‍ റെയില്‍വേക്ക് നഷ്ടം ഒരു ലക്ഷം രൂപ.ഇത് യുവാവിൽ നിന്നും ഈടാക്കാനാണ് റെയിൽവെയുടെ തീരുമാനം.

കാസര്‍കോട് ഉപ്പള സ്വദേശിയായ ശരണ്‍ എന്ന യുവാവാണ് തീവണ്ടിക്കുള്ളില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. മണിക്കൂറുകള്‍ ഇ- വണ്‍ കോച്ചിലെ ശുചിമുറിയുടെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ശുചീകരണ തൊഴിലാളികളാണ് വിവരം റെയില്‍വേ അധികൃതരെ അറിയിച്ചത്.തുടർന്ന് പരിശോധനയിലാണ് ആള് അകത്തുണ്ടെന്ന് മനസ്സിലായത്.

 

Signature-ad

ഇയാള്‍ കാസര്‍കോട് നിന്നാണ് ട്രെയിനിൽ കയറിയതെന്നാണ് പറയുന്നത്.തുടർന്ന് ഷൊര്‍ണൂരില്‍ വെച്ചാണ് ട്രെയിനിലെ ശുചിമുറിയുടെ വാതില്‍ തകര്‍ത്ത് ഇയാളെ പുറത്തെത്തിച്ചത്. വൈകുന്നേരം അഞ്ചരയോടെ ഷൊര്‍ണൂര്‍ ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ വണ്ടി എത്തിയപ്പോള്‍ റെയില്‍വേ സംരക്ഷണസേനയും മെക്കാനിക്കല്‍ വിഭാഗം അധികൃതരും ചേര്‍ന്നാണ് ശുചിമുറിയുടെ വാതില്‍ പൊളിച്ചത്.

 

പലരും നിരവധി തവണ പുറത്തുവരാൻ നിര്‍ബന്ധിച്ചുവെങ്കിലും യുവാവ് ഇതിന് തയ്യാറായില്ല.ശുചിമുറിയുടെ വാതില്‍ കയറുകൊണ്ട് ഉള്ളില്‍ നിന്ന് ബന്ധിച്ച നിലയിലായിരുന്നു. യുവാവിനെ പുറത്തെത്തിക്കാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. എന്തിനാണ് ഇപ്രകാരം പ്രവര്‍ത്തിച്ചതെന്ന ചോദ്യത്തിന് യുവാവ് മറുപടിയൊന്നും നല്‍കിയിട്ടില്ല. യുവാവിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.

Back to top button
error: