KeralaNEWS

മണിക്കൂറുകള്‍ നീണ്ട പീഡനം; വിവസ്ത്രയായി ഓടി രക്ഷപ്പെട്ട് യുവതി

തിരുവനന്തപുരം: യുവതിയെ ആളൊഴിഞ്ഞ ഗോഡൗണിലെത്തിച്ച്‌ ക്രൂര പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍.
മണിക്കൂറുകള്‍ നീണ്ട പീഡനത്തിനിടെ വിവസ്ത്രയായി ഓടി രക്ഷപ്പെട്ട യുവതിയെ നാട്ടുകാരാണ് രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണിനെ (25) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
രാത്രി ഒന്നരയോടെ വെട്ടുറോഡുള്ള കൃഷിഭവന്‍റെ ഗോഡൗണിലെത്തിച്ച യുവതിയെ  ഞായറാഴ്ച പുലര്‍ച്ച അഞ്ച് മണി വരെ കിരൺ ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. മര്‍ദനവും പീഡനവും കിരണ്‍ തന്റെ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. രാവിലെ അവിടെ നിന്ന് വിവസ്ത്രയായി ഓടിയ യുവതിയുടെ നിലവിളികേട്ട് എത്തിയ അയല്‍വാസിയാണ് വസ്ത്രം നല്‍കിയതും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തത്.

Back to top button
error: