ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തോക്ക് കൊണ്ട് കളിക്കുന്നതിനിടെ രണ്ടു വയസുകാരന്റെ വെടിയേറ്റ് ഗര്‍ഭിണിയായ അമ്മ മരിച്ചു.
ജൂണ്‍ 16 വെള്ളിയാഴ്ച അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. എട്ട് മാസം ഗര്‍ഭിയായിരുന്ന ലോറ ലില്‍ഗ് ആണ് ദാരുണമായി മരിച്ചത്. ഡ്രോയറില്‍ നിന്ന് അച്ഛന്റെ തോക്കെടുത്താണ് കുട്ടി കളിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഉടൻ തന്നെ ലോറയെ ആശുപത്രിയിലെത്തിച്ച് സിസേറിയന് വിധേയമാക്കിയെങ്കിലും ഗര്‍ഭസ്ഥ ശിശുവിനെയും അമ്മയേയും രക്ഷിക്കാനായില്ല.