KeralaNEWS

മഴക്കാലത്തെ കുട്ടനാടൻ കാഴ്ചകൾ കാണാൻ ഇതാ കെഎസ്ആർടിസിയിലൊരു അടിപൊളി യാത്ര

ഴക്കാലത്ത് കുട്ടനാട്ടിലൂടെ യാത്ര ചെയ്തിട്ടുണ്ടോ?? റോഡിനിരുവശത്തെയും കൗതുകം ജനിപ്പിക്കുന്ന കാഴ്ചകളും മഴയും പാടങ്ങളും എല്ലാം ചേരുന്ന നല്ല കിടിലൻ കാഴ്ചകള്‍.
ഇതാ നീണ്ട കാലങ്ങള്‍ക്കു ശേഷം ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ വീണ്ടും കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. ആലപ്പുഴയുടെ മഴക്കാല സൗന്ദര്യം ആസ്വദിക്കുവാൻ താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന യാത്രയാണിത്.

എസി റോഡിന്‍റെ നവീകരണത്തെത്തുടര്‍ന്ന് നാളുകളായി ആലപ്പുഴയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് നേരിട്ടുള്ള ബസ് സര്‍വീസുകള്‍ നിർത്തിവച്ചിരിക്കുകയായിരുന്നു.വീതികൂട്ടിയ പാലങ്ങളും വെള്ളം കയറാതിരിക്കാൻ ഉയര്‍ത്തിപ്പണിത പാതയും ഒപ്പം മൂന്നു മേല്‍പ്പാലങ്ങൾ കയറിപ്പോകുന്ന ആകാശയാത്രയും  സഞ്ചാരികള്‍ക്ക് ആവേശമായിരിക്കുമെന്ന് തീര്‍ച്ച. പ്രത്യേകിച്ച്‌ ആലപ്പുഴയിലെ മഴക്കാലവും മഴക്കാഴ്ചകളും !

 

Signature-ad

കുട്ടനാടിനെക്കുറിച്ച് ഓർക്കുമ്പോൾ ഹൗസ്ബോട്ടിലോ സാധാരണ വള്ളത്തിലോ കയറി കായൽക്കാഴ്ചകളിലൂടെയുള്ള സഞ്ചാരമാണ് മനസ്സിൽ എത്തുക. ഹൗസ്ബോട്ടിന്റെ വാടകയും ഒരു മുഴുവൻ ദിവസത്തെ സമയവും ഒക്കെ കണക്കാക്കുമ്പോൾ ചിലരൊക്കെ യാത്ര മാറ്റിവയ്ക്കാറുമുണ്ട്. എന്നാൽ ബോട്ടിൽ കയറാതെ, വലിയ കാശുമുടക്കില്ലാതെ കുട്ടനാടിന്റെ മുഴുവൻ സൗന്ദര്യവും ആസ്വദിച്ച് യാത്രചെയ്യാവുന്ന വഴികളിലൊന്നാണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെയുള്ള കെഎസ്ആർടിസി യാത്ര.

 

ആദ്യ സര്‍വീസ് രാവിലെ 7.30ന് ആലപ്പുഴയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് ആരംഭിക്കും. വൈകുന്നേരം 6.00 മണിക്കാണ് ചങ്ങനാശ്ശേരിയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള അവസാന സര്‍വീസ്.ഏകദേശം ഒരു മണിക്കൂര്‍ 15 മിനിറ്റുകൊണ്ട് ആലപ്പുഴയില്‍ നിന്ന് ചങ്ങനാശ്ശേരിയിലെത്താം.

 

കാഴ്ചയുടെ അതിശയമാണ് കുട്ടനാട്. പറഞ്ഞുഫലിപ്പിക്കാനോ എഴുതി മുഴുമിക്കാനോ കഴിയില്ല, കണ്ടുതന്നെ അറിയണം ആ സൗന്ദര്യം. പാടവും തോടും നടവരമ്പും മാത്രമല്ല, ചെളിയിൽ തെന്നിവീഴാത്ത, പ്രളയത്തിൽ തകർന്നുപോകാത്ത കരുത്തുള്ള ജീവിതവുമുണ്ട് അവിടെ. രണ്ട് പ്രളയങ്ങളെ അതിജീവിച്ചപ്പോഴും കുട്ടനാടിന്റെ ഭംഗി കൂടിയതേയുള്ളൂ. ഒട്ടും തളരാത്ത കുട്ടനാടൻ ജീവിതത്തിന്റെ പുതുവഴിയിലൂടെയാണ് കെഎസ്ആർടിസി വീണ്ടും ഓടിത്തുടങ്ങിയിട്ടുള്ളത്.

Back to top button
error: