KeralaNEWS

ഇഞ്ചി മിഠായി എന്ന വ്യാജേന മയക്കുമരുന്ന് വില്പന; ഇതരസംസ്ഥാനക്കാരന്‍ അറസ്റ്റിൽ

കൊച്ചി:ഇഞ്ചി മിഠായി എന്ന വ്യാജേന മയക്കുമരുന്ന് വില്പന നടത്തിയ ‍ഇതരസംസ്ഥാനക്കാരൻ കൊച്ചിയിൽ അറസ്റ്റിലായി.
ഒഡീഷ സ്വദേശി ദീപ്തി കാന്ത് മാലിക്ക് (മന്ദി റാം-27) ആണ് അറസ്റ്റിലായത്. എക്‌സൈസ് ഇന്‍റലിജന്‍സും എറണാകുളം ടൗണ്‍ റേഞ്ചും ചേര്‍ന്ന് നടത്തിയ സംയുക്തമായ നീക്കത്തിലാണ് കാക്കനാട് തുതിയൂരില്‍ നിന്ന് മുന്തിയ ഇനം ബ്രൗണ്‍ ഷുഗറുമായി ഇയാള്‍ പിടിയിലായത്.
60 ചെറു പായ്ക്കറ്റുകളിലാക്കിയ 8.5 ഗ്രാം ബ്രൗണ്‍ ഷുഗറാണ് പിടിച്ചെടുത്തത്. ‘ഇഞ്ചി മിഠായി’ എന്ന കോഡ് ഉപയോഗിച്ചായിരുന്നു മയക്ക് മരുന്ന് കൈമാറ്റം. സ്വന്തമായി താമസ സ്ഥലം വാടകയ്ക്കെടുക്കാതെ ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുമായി സൗഹൃദം സ്ഥാപിച്ച്‌ അവരുടെ ഒപ്പം താമസിക്കുന്നതാണ് പ്രതിയുടെ രീതി. ഒഡീഷയില്‍ നിന്ന് ഇഞ്ചി മിഠായി കൊണ്ട് വന്ന് മൊത്തം വ്യാപാരം നടത്തുകയാണെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. കാക്കനാട് തുതിയൂരില്‍ തോട്ടപ്പാട്ട് റോഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: