NEWSWorld

യുകെയില്‍ വളര്‍ത്തുനായയെ നോക്കാൻ ആളെ വേണം; വെറുതെ അല്ല- നല്ല ശമ്പളം നല്‍കും, വർഷം ഒരു കോടിയെങ്കിലും കൈയ്യിൽകിട്ടും, വൈറലായി പരസ്യം

സോഷ്യല്‍ മീഡിയ ഒരുപാട് വാര്‍ത്തകളുടെയും വിവരങ്ങളുടെയുമെല്ലാം കലവറയാണ്. പലപ്പോഴും ആധികാരികത സംബന്ധിച്ച് സംശയങ്ങളുയരുമെങ്കിലും, വാജമായ വിവരങ്ങള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുമെങ്കിലും ഈ ന്യൂനതകള്‍ക്കെല്ലാം അപ്പുറം അറിവുകള്‍ ശേഖരിക്കുന്നതിന്, ശരിയാംവിധം ഉപയോഗിച്ചാല്‍ സോഷ്യല്‍ മീഡിയ നല്ല സ്രോതസ് തന്നെയാണെന്ന് പറയാം.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംബന്ധമായ കാര്യങ്ങള്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിസംബന്ധമായ കാര്യങ്ങള്‍ എന്നിങ്ങനെ ഓരോരുത്തരുടെയും ആവശ്യാനുസരണം തന്നെ സോഷ്യല്‍ മീഡിയയില്‍ വിവരങ്ങളെത്തും. ഇത്തരത്തില്‍ പല തൊഴില്‍ പരസ്യങ്ങളും മറ്റും നാം കാണാറുണ്ട്, അല്ലേ?

Signature-ad

ഇത്തരത്തില്‍ യുകെയില്‍ വൈറലായൊരു പരസ്യത്തെ കുറിച്ചാണിനി പറയാനുള്ളത്. ഒരു വളര്‍ത്തുനായയെ നോക്കാൻ ആളെ വേണം. വെറുതെ അല്ല- നല്ല ശമ്പളം നല്‍കും. നല്ല ശമ്പളം എന്ന് പറഞ്ഞാല്‍ വര്‍ഷത്തില്‍ ഒരു കോടിയെങ്കിലും കിട്ടുന്ന തരത്തിലുള്ള പാക്കേജ്. എന്നുവച്ചാല്‍ ഏതാണ്ട് 9 ലക്ഷം രൂപ മാസം കീശയില്‍ വരും.

കേള്‍ക്കുമ്പോള്‍ തന്നെ അമ്പരപ്പ് തോന്നാം. അതുതന്നെയാണ് പരസ്യം വൈറലായതിന് പിന്നിലെ കാര്യവും. ഇത്രയും ശമ്പളം മൃഗ ഡോക്ടര്‍മാര്‍ക്ക് പോലും ലഭിക്കാറില്ലെന്നാണ് പലരും കമന്‍റുകളില്‍ കുറിച്ചിരിക്കുന്നത്. പക്ഷേ ഇത്രയും ശമ്പളം കിട്ടുമ്പോള്‍, ജോലിയുടെ ഉത്തരവാദിത്തവും അത്രയും കൂടുതലായിരിക്കും. നായയുടെ ഇടവും വലവും നില്‍ക്കണം. അതിന്‍റെ ഡയറ്റ് (ഭക്ഷണം), വ്യായാമം വിശ്രമം, വിനോദം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും വ്യക്തമായ കാഴ്ചപ്പാടും അറിവും ഇടപെടലും ഉണ്ടാകണം. അതിനുള്ള കഴിവ് ഉദ്യോഗാര്‍ത്ഥിക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്നത് പരസ്യത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

സ്വകാര്യമായ പല കാര്യങ്ങളും മാറ്റിവയ്ക്കാൻ തയ്യാറാകണം. മുഴുവൻ സമയവും നായ്ക്കൊപ്പം ചെലവിടണം. യാത്രകളിലും നായയ്ക്കൊപ്പം അകമ്പടിയായി പോകണം. ഇങ്ങനെ പോകുന്നു മാനദണ്ഡങ്ങള്‍.ആദ്യം അധികം ഉദ്യോഗാര്‍ത്ഥികള്‍ വന്നില്ലെങ്കിലും പരസ്യം വൈറലായതിന് പിന്നാലെ രണ്ടായിരത്തിലധികം പേരെങ്കിലും ജോലിക്ക് അപേക്ഷിച്ചുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ആരുടെ വളര്‍ത്തുനായ ആണ് ഇതെന്നോ, ഏത് ഇനത്തില്‍ പെട്ടതാണെന്നോ ഒന്നും വ്യക്തമല്ല. ഈ വിവരങ്ങളെല്ലാം രഹസ്യമായി തന്നെ തുടരുകയാണ്.

Back to top button
error: