KeralaNEWS

എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന ശില്പശാല

തിരുവനന്തപുരം: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന ദ്വിദിന ശില്പശാല തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും പൊതുജനങ്ങൾക്ക് ഫലപ്രദമാകുന്നതിനും ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ജീവനക്കാർ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം നിർദ്ദേശിക്കുന്നതിനുമായാണ് ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്.

സിന്തറ്റിക് ലഹരിവസ്തുക്കൾ ഉൾപ്പെടെയുള്ളവയോടുള്ള ആസക്തി യുവതലമുറയ്ക്കിടയിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ വകുപ്പിനെ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്യപ്പെടുന്നു. സംസ്ഥാനത്തെ എല്ലാ ഓഫീസുകളും കേന്ദ്രീകരിച്ച് നടത്തിയ ശില്പശാലയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ജില്ലാതലങ്ങളിൽ ക്രോഡീകരിക്കുകയും സംസ്ഥാന ശില്പശാലയിൽ ചർച്ച ചെയ്ത് റിപ്പോർട്ട് തയ്യാറാക്കി വകുപ്പിനും സർക്കാരിനും സമർപ്പിക്കുന്നതുമാണ്.

Signature-ad

ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായി എക്സൈസ് വകുപ്പ് നടത്തി വരുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ടി.സജികുമാർ അധ്യക്ഷത വഹിച്ചു. എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് , അഡീഷണൽ എക്സൈസ് കമ്മീഷണർ ഡി.രാജീവ്, എക്സൈസ് വിജിലൻസ് ഓഫീസർ കെ. മുഹമ്മദ് ഷാഫി, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. രാധാകൃഷ്ണൻ , ജനറൽ സെക്രട്ടറി കെ. സന്തോഷ് കുമാർ , വനിത സബ് കമ്മിറ്റി കൺവീനർ സൽമാ ജോസ് എന്നിവർ സംസാരിച്ചു.ശില്പശാല വ്യാഴാഴ്ച സമാപിക്കും.

Back to top button
error: