KeralaNEWS

പള്ളിക്ക് മുന്നിൽ മദ്യപാനം; ചോദ്യം ചെയ്ത വൈദികനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ:ആലക്കോട് സെന്റ് മേരീസ് പള്ളിക്ക് സമീപം കാര്‍ നിര്‍ത്തിയിട്ട് പരസ്യ മദ്യപാനം നടത്തിയത് ചോദ്യം ചെയ്ത വൈദികനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും പള്ളി മുറിക്ക് സമീപത്ത് അതിക്രമിച്ചു കയറി ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത യുവാവിനെതിരെ പൊലീസ് കേസെടുത്തു.
ബിജെപി പ്രവർത്തകനായ ആനന്ദ് രാജി(27)നെതിരെയാണ് പോലീസ് കേസെടുത്തത്.ആലക്കോട് ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് പുതുമനക്ക് നേരെയാണ് ആനന്ദ് രാജ് ഉള്‍പെട്ട സംഘം കയ്യേറ്റശ്രമം നടത്തിയത്.

ആലക്കോട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ഇമ്മാനുവൽ ആലക്കോട് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: