മലപ്പുറം ചുങ്കത്തറയിലുണ്ടായ വാഹനാപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ എടക്കര മുപ്പിനി പാറയില്‍ പി റെനിയുടെ മകന്‍ റെന്‍സണ്‍ (19) ആണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ചുങ്കത്തറ ഇടമലവളവിലാണ് സംഭവം. അപകടം നടന്ന ഉടന്‍തന്നെ റെന്‍സണെ നാട്ടുകാര്‍ നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേരി ഏറനാട് കോളജിലെ വിദ്യാര്‍ഥിയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാട്ടുണ്ട്.
വളവില്‍ ഓവര്‍ടേക് ചെയ്ത് കാര്‍ എത്തിയതുകണ്ട് ബ്രേക് ചെയ്തതോടെ ബൈക്ക്, നിയന്ത്രണംവിട്ട് മറിഞ്ഞ് കാറുമായി കൂട്ടിയിടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.