KeralaNEWS

15 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി;53-കാരന് 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ

പാലക്കാട്: 15 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ 10 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴക്കും കോടതി ശിക്ഷിച്ചു.

കുത്തനൂര്‍ പടിഞ്ഞാറെത്തറ അമ്ബാടി വീട്ടില്‍ രമേഷ് നായരെയാണ് (53) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം ആറുമാസം അധിക കഠിന തടവ് അനുഭവിക്കണം.

 

Signature-ad

2014 ഡിസംബര്‍ മുതല്‍ 2015 ഡിസംബര്‍ മാസം വരെയുള്ള കാലഘട്ടത്തില്‍ അതിജീവിതയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ശേഷം ഒളിവില്‍ താമസിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം.ശാസ്ത്രീയ തെളിവിന്റെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

Back to top button
error: