11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആദ്യത്തെ കണ്മണിയെ വരവേറ്റ് രാം ചരണും ഉപാസനയും
ജീവിതത്തിലെ ഏറ്റവും ധന്യ നിമിഷം ആഘോഷത്തിക്കുന്നതിന്റെ ത്രില്ലില്‍ ആണ് രാം ചരണും ഉപാസനയും. ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു, 11 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുള്ള അവരുടെ ആദ്യത്തെ കണ്മണിയാണ്. ഉപാസനയ്ക്കും മിസ്റ്റര്‍ രാം ചരണിനും 2023 ജൂണ്‍ 20-ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റല്‍ ജൂബിലി ഹില്‍സില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.
2012 ലാണ് ഉപാസനയുമായി രാം ചരണിന്റെ വിവാഹം നടക്കുന്നത്. കോളേജ് പഠനകാലത്ത് ലണ്ടനില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും എത്തുകയായിരുന്നു. സൂപ്പര്‍ താരം ആയിരിക്കുമ്പോള്‍ തന്നെ അല്പം നാണം കുണുങ്ങിയായ രാം കോളേജില്‍ വെച്ചാണ് നേരെ വിപരീത സ്വഭാവക്കാരിയായ ഉപാസനയെ കാണുന്നത്. 2011 ല്‍ ഇരുവരും തമ്മിലുള്ള നിശ്ചയം നടന്നത്.
സിനിമാ നടന്റെ ഭാര്യ എന്നതിലുപരി അറിയപ്പെടുന്ന ഒരു സംരഭകയുമാണ് ഉപാസന. ഹനുമാന്‍ ജിയുടെ അനുഗ്രഹത്തോടെ ഉപാസനയും രാം ചരണും അവരുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു എന്ന കാര്യം പങ്കിടുന്നത് ചിരഞ്ജീവി ആയിരുന്നു. രാം ചരണ്‍ ഇപ്പോള്‍ ദില്‍ രാജു നിര്‍മ്മിക്കുന്ന ശങ്കറിന്റെ ‘ആര്‍സി 15’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്, അതില്‍ കിയാര അദ്വാനി, ജയറാം, അഞ്ജലി, എസ്.ജെ. സൂര്യയാണ് അദ്ദേഹത്തിന്റെ സഹതാരങ്ങള്‍.
പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഒരു സ്പോര്‍ട്സ് ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ‘ഇതില്‍ ആവേശമുണ്ട് @BuchiBabuSana & മുഴുവന്‍ ടീമിനൊപ്പം (sic) പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നു.’ എന്നാണ് ചിത്രം പ്രഖ്യാപിച്ച് കൊണ്ട് രാം ചരണ്‍ ട്വീറ്റ് ചെയ്തത്.