തിരുവനന്തപുരം:ഉന്നത വിദ്യാഭാസ മേഖലയെ സര്‍ക്കാര്‍ എസ്.എഫ്.ഐക്കു മുൻപിൽ അടിയറവുവെച്ചെന്നാരോപിച്ച് സംസ്ഥാനത്തെ കോളേജുകളില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു.

തിരുവനന്തപുരം:ഉന്നത വിദ്യാഭാസ മേഖലയെ സര്‍ക്കാര്‍ എസ്.എഫ്.ഐക്കു മുൻപിൽ അടിയറവുവെച്ചെന്നാരോപിച്ച് സംസ്ഥാനത്തെ കോളേജുകളില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിനെതിരായ ആരോപണം ശക്തമായി തുടരുന്നതിനിടെയാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വ്യാജന്മാരുടെ കൂടാരമായി എസ്.എഫ്.ഐ മാറിയെന്നും ഉന്നത വിദ്യാഭാസ മേഖലയെ എസ്.എഫ്.ഐ തകര്‍ത്തെറിഞ്ഞെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
നിഖിലിനെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.