LIFEMovie

രണ്ട് ദിവസത്തില്‍ 200 കോടി കഴിഞ്ഞു ആദിപുരുഷ്; സംഭാഷണങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി ഉടൻ തീയറ്ററുകളിൽ എത്തിക്കുമെന്ന് നിർമ്മാതാക്കൾ

മുംബൈ: രണ്ട് ദിവസത്തിൽ 200 കോടി കഴിഞ്ഞു ആദിപുരുഷ് സിനിമയുടെ കളക്ഷൻ. എന്നാൽ ഇപ്പോഴും ചിത്രം ഏറെ വിമർശനം നേരിടുന്നുണ്ട്. പ്രധാനമായും രണ്ട് കാരണങ്ങളാൽ ആദിപുരുഷ് ചിത്രം വിമർശനം നേരിടുന്നത്. മോശം വിഎഫ്എക്സും, ചിത്രത്തിലെ സംഭാഷണങ്ങളുടെ പേരിലും. ഓം റൗട്ട് സംവിധാനം ചെയ്ത സിനിമ ഈ കാരണങ്ങൾ എല്ലാം കൊണ്ടു തന്നെ സമിശ്രമായ പ്രതികരണമാണ് നേടുന്നത്. അതേ സമയം ആദിപുരുഷിലെ സംഭാഷണങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തും എന്നാണ് ഇപ്പോൾ നിർമ്മാതാക്കൾ പറയുന്നത്. ഈ മാറ്റം ഉടൻ തീയറ്ററുകളിൽ എത്തും.

ഹിന്ദു പുരാണിതിഹാസം രാമായണത്തെയാണ് ആദിപുരുഷാക്കി സംവിധായകൻ മാറ്റിയത്. എന്നാൽ ചിത്രത്തിലെ ആളുകൾ ആരാധിക്കുന്ന ദൈവങ്ങളായ കഥാപാത്രങ്ങൾ മോശം വാക്കുകളും മറ്റും ഉപയോഗിക്കുന്നു എന്നതാണ് പൊതുവിൽ ഉയർന്ന വിമർശനം. അതിൽ തന്നെ ലങ്ക ദഹന സമയത്ത് ഹനുമാൻ നടത്തുന്ന ഡയലോഗ് ഏറെ വിമർശനവും ട്രോളുകളും വരുത്തിവച്ചിട്ടുണ്ട്.

Signature-ad

ലോകമെമ്പാടുമുള്ള ആദിപുരുഷ് മികച്ച പ്രതികരണം നേടുകയും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കുകയും ചെയ്യുന്നുണ്ട്. അതേ സയമം പൊതുജനങ്ങളുടെയും പ്രേക്ഷകരുടെയും അഭിപ്രായങ്ങൾ വിലയിരുത്തലുകളും പരിഗണിച്ച് ഈ ദൃശ്യാനുഭവം അവിസ്മരണീയമായ ഒരു സിനിമാറ്റിക് അനുഭവമാക്കി മാറ്റുവാൻ സിനിമയുടെ സംഭാഷണങ്ങളിൽ മാറ്റങ്ങൾ വരുത്താനാണ് ഞങ്ങളുടെ തീരുമാനം- നിർമ്മാതാക്കൾ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

“ഇപ്പോൾ സിനിമയിൽ പറഞ്ഞിരിക്കുന്ന ഡയലോഗുകൾ വീണ്ടും പരിശോധിക്കും, സിനിമയുടെ കാതലായ സത്തയുമായി ഒത്തുപോകുന്നതാണോ എന്ന് പരിശോധിക്കും. ആവശ്യമായവ മാറ്റും.അടുത്ത കുറച്ച് ദിവസങ്ങളിൽ ഈ മാറ്റം തിയേറ്ററുകളിൽ പ്രതിഫലിക്കും. ബോക്‌സ് ഓഫീസിലെ വലിയ കളക്ഷൻ എന്തൊരു ജന അഭിപ്രായം മാനിക്കുന്നതിൽ ആദിപുരുഷ് ടീമിന് തടസ്സമല്ല. ഞങ്ങളുടെ ടീം പ്രേക്ഷകരുടെ വികാരത്തിനും പൊതു അഭിപ്രായത്തിനും അതീതമല്ലെന്നതിൻറെ തെളിവാണ് ഈ തീരുമാനം” – പ്രസ്താവനയിൽ ചിത്രത്തിൻറെ അണിയറക്കാർ പറയുന്നു.

അതേ സമയം ചിത്രത്തിൻറെ സംഭാഷണങ്ങൾ എഴുതിയ മനോജ് മുൻതാഷിർ ശുക്ല ട്വിറ്ററിൽ ഇത് സംബന്ധിച്ച് ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്. ഞാൻ ആദിപുരുഷിന് വേണ്ടി 4000-ലധികം വരികൾ എഴുതി. എന്നാൽ വിമർശനം വന്നത് അഞ്ച് വരികൾക്കാണ്. എന്നാൽ ബാക്കിയുള്ള വരികൾ ശ്രീരാമൻറെ മഹത്വം പറഞ്ഞ്, മാ സീതയുടെ ചാരിത്ര്യം വിവരിക്കുന്നതുമാണ്. എന്നാൽ അതിനൊന്നും ആരും നല്ലത് പറഞ്ഞില്ല, അതിന് കാരണം എനിക്ക് മനസിലാകുന്നില്ല.

എന്നെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ വികാരത്തേക്കാൾ വലുതായി ഒന്നുമില്ല. എൻറെ ഡയലോഗുകൾക്ക് അനുകൂലമായി എനിക്ക് എണ്ണമറ്റ വാദങ്ങൾ നിരത്താൻ കഴിയും. പക്ഷെ ഇത് നിങ്ങൾക്ക് ഉണ്ടാക്കിയ മനോവിഷമം കൂട്ടും. അതിനാൽ നിങ്ങളെ വേദനിപ്പിക്കുന്ന ചില ഡയലോഗുകൾ തിരുത്താൻ ഞാനും സിനിമയുടെ നിർമ്മാതാവും സംവിധായകനും തീരുമാനിച്ചു. ഈ ആഴ്ച മാറ്റിയ ഡയലോഗുകൾ സിനിമയിൽ ചേർക്കും -മനോജ് മുൻതാഷിർ ശുക്ല പറയുന്നു .

Back to top button
error: