NEWS
ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യ ഹർജി തള്ളി
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യ ഹർജി തള്ളി ഹൈക്കോടതി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയാൽ വീണ്ടും കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഇതുവരെ അന്വേഷണവുമായി സഹകരിച്ചെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ ജാമ്യം അനുവദിക്കരുതെന്നും 4 ദിവസം കൂടി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.
അതേസമയം പ്രതിയ്ക്ക് എതിരായ അന്വേഷണ പുരോഗതി അറിയിക്കാൻ നേരത്തെ ഹൈക്കോടതി സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു.