ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേക്കും ഖത്തര്‍, ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഫ്രാൻസ് തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കും വര്‍ഗീസിന്റെ ഫാമില്‍ നിന്ന് ചക്ക കയറ്റുമതി ചെയ്യുന്നുണ്ട്. ദിവസം 1300 മുതല്‍ 1500 വരെ ആളുകള്‍ തോട്ടം സന്ദര്‍ശിക്കാനും എത്തുന്നു. ലക്ഷങ്ങളുടെ വരുമാനമാണ് ഓരോ മാസവും ഇതില്‍ നിന്ന് ലഭിക്കുന്നത്. അഞ്ചേക്കര്‍ ഫാമില്‍ 35 ഓളം ജീവനക്കാരുണ്ട്.
ഗോവയില്‍ നടന്ന പരിപാടിയില്‍ ഗോവ ഗവര്‍ണര്‍ ശ്രീധരൻപിള്ളയുടെ ആവശ്യപ്രകാരം 250 ലധികം തൈകള്‍ അവിടത്തെ കര്‍ഷകര്‍കക്ക് സൗജന്യമായി നല്കി.ഖത്തര്‍ ലോകകപ്പ് സമയത്ത് വിവിധ രാജ്യങ്ങളുടെ ഫുട്ബാള്‍ കളിക്കാര്‍ക്ക് കഴിക്കുന്നതിനായി കുറുമാലിക്കുന്നിലെ ഫാമില്‍ നിന്ന് ദോഹയിലേക്ക് ആയിരക്കണക്കിന് ചക്കയാണ് കയറ്റുമതി ചെയ്തത്.
2015ലെ പ്രഥമ ജല കോണ്‍ഗ്രസ് അവാര്‍ഡ്, ഷോണി മിത്ര അവാര്‍ഡ്, 2022ല്‍ ഐക്യരാഷ്ട്രസഭയുടെ ഇന്റര്വാട്ടര് സസ്റ്റെയ്നബിലിറ്റി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ വര്‍ഗീസ് തരകൻ കരസ്ഥമാക്കിയിട്ടുണ്ട്